Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വാഗതം ചെയ്തു

സ്വാഗതം ചെയ്തു

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്രത്തിലെ പ്രസാദ ഊട്ടിൽ വരുത്തിയ മാറ്റങ്ങൾ പിൻവലിക്കാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം യോഗക്ഷേമസഭ . ക്ഷേത്ര മര്യാദകളും ചിട്ടകളും പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കാതെ പഴയ സ്ഥിതി തുടരാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം സ്വാഗതം ചെയ്യുന്നതായി യോഗക്ഷേമസഭ ഗുരുവായൂർ യൂനിറ്റ് സെക്രട്ടറി തിരുവാലൂർ ശരത് നമ്പൂതിരി അറിയിച്ചു. ---------------------------------- 'ആനക്കോട്ടയിൽ മാലിന്യ സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കരുത്' ഗുരുവായൂർ: ആനക്കോട്ടയിൽ മാലിന്യ സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം പിൻവലിക്കണമെന്ന് ക്ഷേത്ര കാർമിക് സംഘം ആവശ്യപ്പെട്ടു. ക്ഷേത്ര ഭൂമിയിൽ നഗരസഭയുടെ മാലിന്യം സംസ്‌കരിക്കാനുള്ള തീരുമാനം ക്ഷേത്രത്തോടും വിശ്വാസികളോടും ക്ഷേത്രാചാരങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഭൂമിയുടെ ശുചിത്വമില്ലായ്മ മൂലം ദേവസ്വത്തി​െൻറ ആനകൾക്ക് പാദ രോഗങ്ങൾ വർധിച്ച സാഹചര്യത്തിൽ ആനക്കോട്ടയിൽ മാലിന്യം കൂട്ടിയിട്ട് സംസ്‌കരിക്കുന്നത് ആനകളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. േസതു തിരുവെങ്കിടം, വി.സി. സുനിൽകുമാർ, വി.കെ. സുരേഷ് ബാബു, കെ. ഗീത, പി.വി. സത്യൻ, എം.എസ്. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story