Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിറച്ചാര്‍ത്ത്്്...

'നിറച്ചാര്‍ത്ത്്്' ചിത്ര-ശില്‍പകല ക്യാമ്പ് തുടങ്ങി

text_fields
bookmark_border
'നിറച്ചാര്‍ത്ത്്്' ചിത്ര-ശില്‍പകല ക്യാമ്പ് തുടങ്ങി ചെമ്പുച്ചിറ: ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ചിത്രകല- ശിൽപനിർമാണ ക്യാമ്പ് തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പൽ സി.പി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത്് സ്ഥിരം സമിതി അധ്യക്ഷ ആശ ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. പ്രശാന്ത്, പ്രിന്‍സിപ്പൽ ടി.വി. ഗോപി, പ്രധാനാധ്യാപകന്‍ ഇ. പത്മനാഭന്‍, പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍, എം.പി.ടി.എ പ്രസിഡൻറ് മഞ്ജുളദാസ് എന്നിവര്‍ സംസാരിച്ചു. ഫൈന്‍ ആര്‍ട്‌സ് കോളജ് അധ്യാപകന്‍ ജിനന്‍ കൊറ്റിക്കല്‍, പി.എസ്. ഗോപി, വിഷ്ണു മൂന്നുമുറി, പ്രിയ ഷിബു, സുനില്‍ സപര്യ, അജയന്‍ മുദ്ര എന്നീ കലാകാരന്മാരാണ് ക്യാമ്പ് നയിക്കുന്നത്. കനാല്‍വെള്ളം ചോർന്ന് വീട്ടുമുറ്റത്തേക്ക് ഒഴുകുന്നെന്ന് പരാതി കോടാലി: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍നിന്ന് വീട്ടുമുറ്റത്തേക്ക് വെള്ളം ചോര്‍ന്നൊഴുകുന്നതായി പരാതി. മാങ്കുറ്റിപ്പാടത്തെ കൃഷ്ണകുമാറി​െൻറ കുടുംബമാണ് ഇതുമൂലം ദുരിതത്തിലായത്. മഴക്കാലമാകുന്നതോടെ ചോര്‍ച്ച കൂടി വീടിന് നാശമുണ്ടാകുമെന്ന ഭീതിയിലാണ് കുടുംബം. മാങ്കുറ്റിപ്പാടം ശാന്തിനഗറിന് സമീപത്തെ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനരികത്താണ് കൃഷ്ണകുമാറി​െൻറ വീട്. ഏതാനും വര്‍ഷം മുമ്പ് ഇവിടെ കനാല്‍ ബണ്ട് ഇടിഞ്ഞിരുന്നു. തുടർന്ന് ക്വാറി അവശിഷ്്ടങ്ങളും പാറപൊടിയും ഇട്ട് ബണ്ട് ബലപ്പെടുത്തുകയും ചേര്‍ച്ച തടയുകയും ചെയ്തു. പിന്നീട് ബണ്ടിന് മീതെ ടാറിട്ട് റോഡ് നവീകരിച്ചു. ഈ ബണ്ടിനടിയിലൂടെയാണ് വെള്ളം ചോരുന്നത്. ചോര്‍ച്ച കൂടിവരികയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ചോര്‍ച്ച പരിഹരിക്കാനും കനാല്‍ബണ്ട് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്താനും അടിയന്തര നടപടി ആവശ്യപ്പെട്ട് ജലസേചന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story