Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽ ക്ഷോഭം: സന്ദർശകർ...

കടൽ ക്ഷോഭം: സന്ദർശകർ കടലിലിറങ്ങുന്നതിൽ ആശങ്ക

text_fields
bookmark_border
ചാവക്കാട്: കടപ്പുറത്ത് വേലിയേറ്റത്തെത്തുടർന്ന് തിരയടിച്ച് കയറുമ്പോഴും അപകടമറിയാതെ സന്ദർശകർ കടലിലിറങ്ങുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്ത് കടലിൽ തിരമാലകൾ ഉയരം കൂടി തീരത്തേക്ക് അടിച്ചുകയറാൻ സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് മുതിർന്നവരും കുട്ടികളും കടലിലിറങ്ങുന്നത്. കൊടുങ്ങല്ലൂരിൽ കുടുംബത്തോടൊപ്പം കടൽ കാണാനെത്തിയ പെൺകുട്ടി അപ്രതീക്ഷിത തിരയിൽപെട്ട് മരിച്ച സംഭവത്തിൽ തീരം നടുങ്ങി നിൽക്കുമ്പോഴാണ് ഇതൊന്നുമറിയാതെ സന്ദർശകർ കടലിലിറങ്ങുന്നത്. ബ്ലാങ്ങാട് ബീച്ചിൽ തിങ്കളാഴ്ച ഉച്ച മുതൽ കടലിൽ നേരിയ തോതിൽ വേലിയേറ്റം രൂപപ്പെട്ട് തിരമാലകൾ പതിവിലും ശക്തമായി കരയിലേക്ക് അടിച്ചു തുടങ്ങിയിരുന്നു. ഇൗ സമയം സന്ദർശകരും ഏറെയുണ്ടായിരുന്നു. ബ്ലാങ്ങാട് ബീച്ചിൽ ടൂറിസം വകുപ്പിന് കീഴിലുള്ള രണ്ട് ലൈഫ് ഗാർഡുകൾ രാവിലെ മുതൽ സന്ദർശകരെ വിലക്കുന്നുണ്ടെങ്കിലും ആരും വകവെക്കുന്നില്ല. സ്കൂൾ ഒഴിവ് കാലമായതോടെ ബ്ലാങ്ങാട്, മന്ദലാംകുന്ന്, പെരിയമ്പലം ബീച്ചുകളിൽ സന്ദർശകരുടെ വൻ തിരക്കാണ്. ജില്ലയിൽ കിഴക്കൻ മേഖലയിലുള്ളവരും പാലക്കാട് ജില്ലക്കാരുമാണ് കൂടുതലായെത്തുന്നത്. ബ്ലാങ്ങാട് ബീച്ചിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നവരും ധാരാളമെത്തുന്നുണ്ട്. ബ്ലാങ്ങാട് ബീച്ചിലെ ലൈഫ് ഗാർഡുകൾക്ക് വൈകീട്ട് ആറ് വരേയാണ് ഡ്യൂട്ടി. അതുകഴിഞ്ഞാൻ സന്ദർശകരെ പേരിനെങ്കിലും നിയന്ത്രിക്കാനാരുമില്ല. ചില ദിവസങ്ങളിൽ കടപ്പുറം മുനക്കക്കടവ് തീരപൊലീസ് സ്റ്റേഷനിൽ നിന്നും രണ്ട് പൊലീസുകാർ കുറച്ച് നേരമെത്താറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story