Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുട്ടികൾക്ക്​ പൂരമായി...

കുട്ടികൾക്ക്​ പൂരമായി ജയറാമും പഞ്ചവർണത്തത്തയും...

text_fields
bookmark_border
തൃശൂർ: ചിറക് വിടർത്തിയ പഞ്ചവർണത്തത്തയുമായി നടൻ ജയറാം എത്തിയതും ആഹ്ലാദാരവത്തിൽ വർണബലൂണുകൾ പറത്തി കുട്ടിക്കൂട്ടം ആരവം നിറച്ചു. ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പ് 'കളിവീട്ടി'ലേക്ക് ലോകപുസ്തക ദിനാചരണത്തി​െൻറ ഭാഗമായാണ് ജയറാം എത്തിയത്. ബാലഭവൻ ലൈബ്രറിയിലേക്ക് പുസ്തക ഭിക്ഷ സ്വീകരിക്കലായിരുന്നു ലക്ഷ്യം. പുതിയ സിനിമയിൽ സന്തതസഹചാരിയായിരുന്ന പഞ്ചവർണത്തത്തയെയും കൂട്ടിയായിരുന്നു ജയറാമി​െൻറ വരവ്. കൈയിലിരുന്ന തത്തയെ പറത്തിയതോടെ കുട്ടിക്കൂട്ടം എഴുന്നേറ്റുനിന്ന് കൈയടിച്ചു. 'ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം' എന്ന സ്വന്തം പുസ്തകം ഭിക്ഷയായി നൽകിയാ‍ണ് പുസ്തകദിനാചരണം ഉദ്ഘാടനം ചെയ്തത്. കുഞ്ഞുങ്ങൾക്ക് ഇങ്ങനെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാൻ കഴിയുമെന്ന് പറഞ്ഞാണ് ജയറാം വിശേഷങ്ങൾ പങ്കുവെച്ചത്. പുസ്തകങ്ങൾ വായിക്കേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് പറഞ്ഞു. തൃശൂർ പൂരത്തി​െൻറ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു. പൂരം പോലെ പാരമ്പര്യമുള്ള സംസ്കാരം ലോകത്തെവിടെയും കാണില്ല. അത് നിലനിർത്താൻ നമുക്ക് കഴിയണം. തൃശൂർ പൂരത്തിലെ മേളത്തി​െൻറ ഭാഗമാകണമെന്നത് വലിയൊരു ആഗ്രഹമാണെന്നും ജയറാം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മേയർ അജിത ജയരാജൻ, കൗൺസിലർ മഹേഷ്, ജോയ് വർഗീസ്, രാമദാസ് ചേലൂർ, ഹരി പി. നായർ, ബാലഭവൻ എക്സി.ഡയറക്ടർ പി. കൃഷ്ണൻകുട്ടി, പ്രിൻസിപ്പൽ ഇ. നാരായണി, ജി. മുരളി, ഷീബ ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story