Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീതിയുക്​തമായ ജീവിത...

'നീതിയുക്​തമായ ജീവിത വ്യവസ്​ഥക്ക്​ മാത്രമേ ഇൗ ലോകത്ത്​ ശാ​ന്തി നൽകാൻ കഴിയൂ'

text_fields
bookmark_border
െകാടുങ്ങല്ലൂർ: സമത്വ സമ്പൂർണവും നീതിയുക്തവുമായ ജീവിത വ്യവസ്ഥക്ക് മാത്രമേ ഇൗ ലോകത്ത് ശാന്തി നൽകാൻ കഴിയൂവെന്നും അതിനായി കൂട്ടായ പ്രവർത്തനം ഉണ്ടാകേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ഉമ്മുകുൽസു പഞ്ഞു. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്: ഹൃദയങ്ങളിലേക്കൊരു യാത്ര'എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയി​െൻറ ഭാഗമായി ജില്ല വനിത വിഭാഗം സംഘടിപ്പിച്ച വനിത ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജാതിചിന്തയുടെയും മതവിദ്വേഷത്തി​െൻറയും പേരിൽ തമ്മിലടിക്കാതെ സൗഹാർദത്തോടെയും സഹകരണത്തോടെയും ജീവിക്കാനും പരസ്പര സ്നേഹത്തോടെ മറ്റുള്ളവരുമായി ഇടപെടാനും എല്ലാവരെയും സഹോദരങ്ങളായി കാണാനും നാം നമ്മുടെ മക്കളെ പ്രാപ്തരാക്കണമെന്ന് ചർച്ചയിൽ പെങ്കടുത്ത സ്ത്രീ കൂട്ടായ്മ പ്രസിഡൻറ് ആനന്ദവല്ലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതിയംഗം അസൂറ അലി വിഷയം അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് ഖദീജ റഹ്മാൻ അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് മേരി ജോളി, ജി.െഎ.ഒ ജില്ല സമിതിയംഗം ഫഹീമ, കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സി.കെ. ബേബി, ഏരിയ കൺവീനർ സാജിറ ഷാജഹാൻ എന്നിവർ സംസാരിച്ചു. സനാബിൻത് ഷാനവാസ്, ഗീത എന്നിവർ ഗാനം ആലപിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സൗദ സലാം സ്വാഗതവും ജില്ല സമിതിയംഗം നസീമ വാളൂർ സമാപനവും നിർവഹിച്ചു. ഇർഫാന പ്രാർഥന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story