Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർത്തിപ്പുള്ളി കുളം...

കാർത്തിപ്പുള്ളി കുളം പഞ്ചായത്ത് ഏറ്റെടുക്കണം

text_fields
bookmark_border
വടക്കേക്കാട്: ഉപയോഗശൂന്യമായികൊണ്ടിരിക്കുന്ന കാർത്തിപ്പുള്ളി കുളം പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് നാട്ടുകാർ. നൂറ്റാണ്ടിലേറെ പഴക്കമുള്ള കുളം വെള്ളം വറ്റി പായൽ നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫയുടെ പതിനഞ്ചാം വാർഡിലാണ് കാർത്തിപ്പുള്ളി കുളം. വില്ലേജ് രേഖയനുസരിച്ച് 24 സ​െൻറ് വിസ്തൃതിയുള്ള കുളത്തി​െൻറ കുറെ ഭാഗം നികന്നു. മഴക്കാലത്ത് പെരുന്തോട്ടിലേക്ക് വെള്ളമൊഴുകിയിരുന്ന കൈത്തോടും ഇല്ലാതായി. ചുറ്റും വീടുകൾ നിറഞ്ഞതോടെ കുളക്കടവുകളിലേക്കുള്ള വഴികളും അടഞ്ഞു. നാടുവാഴിത്ത കാലത്തെ അംശം അധികാരികളായിരുന്ന കല്ലൂർ കൊമ്പത്തയിൽ തറവാട്ടുകാരുടെ കൈവശത്തിലായിരുന്നു കുളം. ദിവസവും നൂറുകണക്കിന് പേർ കുളിക്കാനും അലക്കാനും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. ഭൂമി പലർക്കായി മുറിച്ചുവിറ്റപ്പോഴും കുളത്തി​െൻറ അവകാശം ആർക്കും വിട്ടുകൊടുത്തിരുന്നില്ല. ചളിയും മാലിന്യവും നീക്കി നാലുഭാഗവും ഭിത്തി കെട്ടി നിർത്തിയാൽ വേനലിൽ പ്രദേശത്തെ കിണറുകളിൽ ഉറവ കൂട്ടുന്നതിന് കുളം സഹായകമാകും. കുളം സംരക്ഷിക്കണമെന്ന സർക്കാർ നിർദേശം നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യെപ്പട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story