Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകൃതിദത്ത...

പ്രകൃതിദത്ത പാനീയങ്ങളുമായി ജീവ പ്രകൃതിപാനീയ പഠനകളരി

text_fields
bookmark_border
ഗുരുവായൂർ: ജീവ ഗുരുവായൂരി​െൻറ ആരോഗ്യ രക്ഷ സെമിനാറി​െൻറ ഭാഗമായുള്ള പ്രകൃതിപാനീയ പഠനകളരി നഗരസഭ മുൻ ചെയർമാൻ പി.എസ്. ജയന് പാനീയം നൽകി നഗരസഭ ചെയർപേഴ്‌സൻ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പൈതൃകം വനിതാവേദി പ്രവർത്തകരാണ് തിങ്കളാഴ്ച പാനീയ പഠനത്തിനായെത്തിയത്. 51 തരം പ്രകൃതിദത്ത പാനീയങ്ങളാണ് പഠനക്കളരിയിൽ തയാറാക്കുന്നത്. കണ്ണിമാങ്ങ, പച്ചമാങ്ങ, കശുവണ്ടി, കറിവേപ്പില, ഇരുമ്പൻ പുളി, പൊതിന, നെല്ലിക്ക തുടങ്ങിയവ ഉപയോഗിച്ചാണ് പാനീയങ്ങൾ തയാറാക്കുന്നത്. പഞ്ചസാര, കൃത്രിമ കളറുകൾ, പാൽ എന്നിവ ഉപയോഗിക്കാതെയാണ് പാനീയങ്ങൾ തയാറാക്കാൻ പഠിപ്പിക്കുന്നത്. കെ.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ഇന്ദിര സോമസുന്ദരൻ, ജയശ്രീ, സൗമിനി ശ്രീകുമാർ, രവി ചങ്കത്ത്, പി.കെ.എസ്. മേനോൻ, കെ.യു. കാർത്തികേയൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്്ച മുതൽ ആരോഗ്യ സെമിനാറിന് തുടക്കമാകും. വൈകിട്ട് അഞ്ചിന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി സെമിനാറിൽ പ്രഗത്ഭ ഡോക്ടര്മാർ പ്രഭാഷണം നടത്തും. 29ന് ജീവ പുരസ്‌കര സമർപ്പണത്തോടെ സമാപനമാകും.
Show Full Article
TAGS:LOCAL NEWS 
Next Story