Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരമാണിനി;...

പൂരമാണിനി; തെക്കേഗോപുരനട ഇന്ന് തുറക്കും

text_fields
bookmark_border
തൃശൂർ: സാമ്പിൾ പൊട്ടി പൂരച്ചൂട് വിരിഞ്ഞു. പൂരാവേശത്തേരിലേറാന്‍ ഒരുനാള്‍. ശിവപുരിയിലെ വഴികളെല്ലാം വടക്കുംനാഥനിലേക്ക്. പൂരാവേശം നെഞ്ചിലേറ്റിയ പുരുഷാരം വടക്കുംനാഥനിലേക്ക് ഒഴുകിത്തുടങ്ങി. നെയ്തലക്കാവിലമ്മക്ക് പ്രവേശിക്കാനായി തെക്കേഗോപുരനട ഇന്ന് തുറക്കുന്നതോടെ ആവേശം പാരമ്യത്തിലെത്തും. രാവിലെ എട്ടിന് കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍നിന്ന് ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​െൻറ ശിരസിലേറിയാണ് ഭഗവതിയുടെ എഴുന്നള്ളത്ത്. മേളമൊരുക്കി വാദ്യചക്രവർത്തി പെരുവനം കുട്ടൻമാരാർ അകമ്പടി. ഒമ്പതോടെ വടക്കുംനാഥ​െൻറ തെക്കേഗോപുരനട തള്ളിത്തുറന്ന് കിഴക്കേഗോപുരവാതിലിൽ കൂടി കൊമ്പന്‍ അകത്ത് കയറും. വടക്കുംനാഥനെ വണങ്ങി പൂരാനുവാദം തേടി മടങ്ങും. തെച്ചിക്കോട്ട്കാവ് രാമചന്ദ്ര​െൻറ വരവോടെയാണ് പൂരത്തിന് തുടക്കമിടുന്ന തെക്കേഗോപുര വാതിൽ തുറക്കലിന് പൂരത്തോളം പ്രാമാണ്യമുണ്ടായത്. പൂരച്ചടങ്ങുകളിൽ അവകാശപ്പെരുമയുമേറെയുള്ളതാണിത്. ഇത് അഞ്ചാം വർഷമാണ് പൂരത്തിൽ മറ്റ് എഴുന്നള്ളിപ്പുകളിൽ ഇല്ലാത്ത രാമചന്ദ്രന് തെക്കേഗോപുര വാതിൽ തുറക്കുന്ന നിയോഗം. പൂരവിളംബരമെന്നും തെക്കേഗോപുര വാതിൽ തുറക്കുന്നതിനെ വിശേഷിപ്പിക്കാറുണ്ട്. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് ഇൗ കവാടം തുറക്കുക. നെയ്തലക്കാവിലമ്മ തുറന്നിട്ട ഗോപുരവാതിലിലൂടെ പൂരനാളിൽ മഞ്ഞും മഴയും വെയിലുമേല്‍ക്കാതെ ആദ്യം കണിമംഗലം ബാലശാസ്താവ് എത്തുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാവും.ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുകളും മഠത്തില്‍വരവും പാറമേക്കാവി​െൻറ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും കാണാന്‍ ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ജനലക്ഷങ്ങളാണ് പൂരനഗരിയായി മാറുന്ന ശിവപുരിയിലെത്തുക. പൂരക്കാഴ്ചകള്‍ക്ക് മിഴി തുറന്ന് പാറമേക്കാവി‍​െൻറ ആനച്ചമയ പ്രദര്‍ശനം തുടങ്ങി. തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story