Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ പദ്ധതി തുടങ്ങി

text_fields
bookmark_border
വടക്കേക്കാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചവക്കാട് ബ്ലോക്ക് പഞ്ചായത്തി​െൻറ സെക്കൻഡറി പാലിയേറ്റിവ് കെയർ പദ്ധതി പ്രസിഡൻറ് ഉമർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ജില്ല കോഓഡിനേറ്റർ മായ ദാസ്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുഷ്താഖ് അലി, വടക്കേക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആമിനു കരിം, വികസന സ്ഥിരം സമിതി അധ്യക്ഷ ഷാലിയ, വാർഡ് അംഗങ്ങളായ ശ്രീധരൻ മാക്കാലിക്കൽ, ഷാനിത കരീം, സി.എച്ച്.സി സൂപ്രണ്ട് ഡോ. രേഖ, ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. രാജു എന്നിവർ സംസാരിച്ചു. ഫിസിയോതെറപ്പി ഉൾപ്പെടെ മെച്ചപ്പെട്ട പരിചരണം പദ്ധതിയിൽ ലഭ്യമാകും. 'അനുയാത്ര' വടക്കേക്കാട്: ശാരീരിക പഠന വൈകല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും കൗൺസിലിങ്ങും നൽകുന്ന അനുയാത്ര ക്ലിനിക് വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. മാസത്തിലെ രണ്ടാമത്തെയും അവസാനത്തെയും ബുധനാഴ്ച ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ എന്നിവരുടെ സേവനം ലഭിക്കുമെന്ന് സൂപ്രണ്ട് ഡോ. രേഖ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story