Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖാദറിെൻറ സത്യസന്ധതക്ക് ...

ഖാദറിെൻറ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം

text_fields
bookmark_border
എറിയാട്: ഖാദറി​െൻറ സത്യസന്ധതയിൽ പ്രവാസിയായ ഉണ്ണികൃഷ്ണന് തിരികെ ലഭിച്ചത് വഴിയിൽ നഷ്ടപ്പെട്ട രണ്ട് ലക്ഷം രൂപ. പ്രവാസിയായിരുന്ന എറിയാട് മാടത്തിങ്കൽ ഉണ്ണികൃഷ്ണൻ ബന്ധുവിന് നൽകാനായി കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൽനിന്ന് എടുത്ത പണമാണ് ബൈക്കിൽ പോകുന്നതിനിടെ വഴിയിൽ നഷ്ടപ്പെട്ടത്. എറിയാട് മൃഗാശുപത്രി ജീവനക്കാരനായ ചക്കച്ചാംപറമ്പിൽ ഖാദറിന് ശനിയാഴ്ച ഉച്ചയോടെയാണ് എറിയാട് പോസ്റ്റ് ഓഫിസിന് മുൻവശത്തെ റോഡരികിൽനിന്നും നോട്ടുകെട്ട് വീണു കിട്ടിയത്. ഉടൻ സഹോദരനേയും സുഹൃത്തിനേയും കൂട്ടി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി. പണം എസ്.ഐയെ ഏൽപിച്ച് പുറത്തിറങ്ങുമ്പോഴാണ് പണം നഷടപ്പെട്ട എറിയാട് സ്വദേശി ഉണ്ണികൃഷ്ണൻ പരാതിയുമായി സ്റ്റേഷനിലെത്തിയത്. തുടർന്ന് എസ്.ഐ കെ.ജെ. ജിനേഷി​െൻറ സാന്നിധ്യത്തിൽ ഖാദർ തന്നെ പണം ഉടമക്ക് തിരിച്ചു നൽകി. ഖാദറി​െൻറ സന്മനസ്സിനെയും സത്യസന്ധതയേയും എസ്.ഐ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story