Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുവിദ്യാലയത്തിലേക്ക് ...

പൊതുവിദ്യാലയത്തിലേക്ക് കുട്ടികളെ ക്ഷണിച്ച് ജനപ്രതിനിധികൾ

text_fields
bookmark_border
കയ്പമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍​െൻറ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ക്ഷണിക്കാന്‍ ജനപ്രതിനിധികള്‍ ഇറങ്ങി. പെരിഞ്ഞനം ഗവ. യു.പി സ്കൂളിന് വേണ്ടിയാണ് ഇ.ടി. ടൈസൺ എം.എല്‍.എയുടെയും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. സച്ചിത്തി‍​െൻറയും നേതൃത്വത്തില്‍ വീടുകളിലെത്തി പൊതുവിദ്യാലങ്ങളുടെ പ്രവര്‍ത്തന മികവ് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയത്. പെരിഞ്ഞനം ഗ്രാമപഞ്ചായത്തി‍​െൻറ പെരിജ്ഞാനം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്ത പത്രികയുടെ വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സായിദ മുത്തുക്കോയ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ. സുധീര്‍, പ്രധാനാധ്യാപിക ഇ.ആര്‍. ഷീല, മറ്റു പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കാളികളായി. സംഘവേദി ഗ്രാമോത്സവം തുടങ്ങി കയ്പമംഗലം: സംഘവേദി സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഗ്രാമോത്സവം തുടങ്ങി. ടി.കെ. സിദ്ധാർഥന്‍ പതാക ഉയര്‍ത്തി. കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രരചന കളരി ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ ഹുദ ഉദ്ഘാടനം ചെയ്തു. സംഘവേദി കോഒാഡിനേറ്റര്‍ ടി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. അനില്‍, ടി.എന്‍. മിനി, ടി.കെ. സദാനന്ദന്‍, കെ.ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ലളിതകല അക്കാദമി അധ്യാപകന്‍ മാര്‍ട്ടിന്‍ ക്ലാസ് നയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം, കേരള കലാമണ്ഡലത്തി‍​െൻറ നൃത്തസന്ധ്യ, ലളിതകല അക്കാദമിയുടെ ചിത്രപ്രദര്‍ശനം, ഭക്ഷ്യമേള, നാടൻ കലാമേള തുടങ്ങിയവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story