Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ സദസ്സ്​

പ്രതിഷേധ സദസ്സ്​

text_fields
bookmark_border
ചാവക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ.ആർ. സീത ഉദ്ഘാടനം ചെയ്തു. ആനന്ദവല്ലി മാമ്പുഴ അധ്യക്ഷത വഹിച്ചു. പ്രീജ ദേവദാസ്, ഫാത്തിമ ലീനസ്, കയ്യുമ്മു, മഞ്ജുഷ സുരേഷ്, ബിബിത മോഹനൻ എന്നിവർ സംസാരിച്ചു. ഷീജ പ്രശാന്ത് സ്വാഗതവും എം.ബി. രാജലക്ഷ്മി നന്ദിയും പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് മത്സ്യബന്ധനം; അഞ്ച് ബോട്ടുകൾ കസ്റ്റഡയിൽ ചാവക്കാട്: നിരോധനാജ്ഞ ലംഘിച്ച് പിടികൂടിയ ചെറുമീനുമായെത്തിയ അഞ്ച് ബോട്ടുകള്‍ തീരദേശ പൊലീസും ഫിഷറീസും കസ്റ്റഡിയിലെടുത്തു. കന്യാകുമാരി, കൊല്ലം ഉൾെപ്പടെയുള്ള തെക്കൻ ജില്ലകളിൽ നിന്നുള്ള ആഞ്ജനേയന്‍, കര്‍ണ്ണന്‍, നക്ഷത്രം, സാഗര്‍ റോസ് ഒന്ന്, സാഗര്‍ റോസ് രണ്ട് എന്നീ ബോട്ടുകളാണ് ഫിഷറീസ് ഉദ്യോഗസ്ഥരും മുനക്കക്കടവ് തീരദേശ പൊലീസും കസ്റ്റഡിയില്‍ എടുത്തത്. ചേറ്റുവ ഹാർബറിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അധികൃതരുടെ നടപടി. 650 മുതല്‍ 750 വരെ പ്ലാസ്റ്റിക് പെട്ടികളിലാക്കിയാണ് ചെറുമീനുകളുമായി ഇവരെത്തിയത്. ഒരോ പെട്ടിയിലും 40 മുതല്‍ 60 കിലോവരെ തൂക്കം വരുന്ന മത്സ്യങ്ങളുണ്ട്. 25, 50 ഗ്രാംതൂക്കം വരുന്ന കുഞ്ഞുങ്ങളേയാണ് ഇവർ പിടിച്ചുകൊണ്ടുവന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത ഈ കുഞ്ഞുങ്ങളെ വളത്തിനാണ് ഉപയോഗിക്കുന്നത്. ജൂലൈ ഒക്ടോബർ മാസങ്ങളിലാണ് ഇവ യഥേഷ്ടം ലഭ്യമാകുന്നത്. മത്സ്യങ്ങള്‍ ആഴക്കടലില്‍ ഉപേക്ഷിച്ച ശേഷം കസ്റ്റഡിയിലെടുത്ത ബോട്ടുകള്‍ മുനക്കകടവ് തീരദേശ പൊലീസ് സ്റ്റേഷന് സമീപമെത്തിച്ചു. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതി​െൻറ പേരിൽ ബോട്ടുകൾക്ക് പിഴ ഈടാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story