Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവറട്ടി തിരുനാളിന്​...

പാവറട്ടി തിരുനാളിന്​ വിശ്വാസികളുടെ പ്രവാഹം

text_fields
bookmark_border
പാവറട്ടി: തിരുനാളിന് വിശ്വാസികളുടെ പ്രവാഹം. പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷക്ക് ആയിരങ്ങൾ സാക്ഷിയായി. വൈകീട്ട് 5.30ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ ഫാ. പോളി കണ്ണൂക്കാടൻ ദിവ്യബലിക്ക് നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ യൗസേപ്പിതാവിേൻറയും പരിശുദ്ധ കന്യക മറിയത്തി​െൻറയും വിശുദ്ധ പത്രോസിേൻറയും തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മുതൽ തുടർച്ചയായി ദിവ്യബലികൾ നടക്കും. രാവിലെ ഒമ്പതിന് ഇംഗ്ലീഷ് ദിവ്യബലിക്ക് ഫാ. ആേൻറാ പ്രബിൻ നേതൃത്വം നൽകും. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. പോൾ പൂവ്വത്തിങ്കൽ മുഖ്യകാർമികനാകും. ഫാ. വിൻസൻറ് കുണ്ടുകുളം തിരുനാൾ സന്ദേശം നൽകും. ഫാ. െബന്നി കൈപ്പുള്ളി പറമ്പൻ സഹകാർമികനാകും. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തമിഴ് ദിവ്യബലിക്ക് ഫാ. ആൻറണി വാഴപ്പിള്ളി നേതൃത്വം നൽകും. ഫാ. ജോയി അറക്കൽ, ഫാ. സെബി വെള്ളാനിക്കാരൻ എന്നിവർ സഹകാർമികരാകും. നാലിന് ദിവ്യബലിക്ക് ശേഷം മുത്തുകുടകളും വാദ്യമേളങ്ങളും ലില്ലി പൂക്കളുമായി തിരുനാൾ പ്രദക്ഷിണം വിശുദ്ധ അന്തോണീസ് പുണ്യാള​െൻറ കപ്പേളയിലെത്തി മടങ്ങും. രാത്രി ഏഴിന് ദിവ്യബലിയുണ്ടാകും. ആഘോഷങ്ങൾക്ക് വികാരി ഫാ. ജോസഫ് പൂവ്വത്തൂകാരൻ, അസി. വികാരിമാരായ ജിയോ ചിരടായി, ജോൺസൺ മുണ്ടക്കൽ, ട്രസ്റ്റിമാരായ ഒ.ജെ. ആൻറണി, സി.ഡി. ചാക്കോ, എ.ടി. ആേൻറാ, സി.ടി. സാംസൺ എന്നിവർ നേതൃത്വം നൽകി. പടക്കം പൊട്ടിക്കുന്നത് തടഞ്ഞു പാവറട്ടി: തിരുനാളിന് വിശുദ്ധ​െൻറ വഴിപാടു വളകൾ പള്ളിയിലേക്ക് കൊണ്ടുവരുേമ്പാൾ പടക്കം പൊട്ടിക്കുന്നത് കലക്ടറുടെ ഉത്തരവിനെ തുടർന്ന് പൊലീസ് തടഞ്ഞു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം പാലിക്കേണ്ട നിയമങ്ങൾ പള്ളിമുറ്റത്ത് നടപ്പാക്കാൻ സാധ്യമല്ലാത്തതിനാലാണ് വളകൾ എഴുന്നള്ളിക്കുേമ്പാൾ പടക്കം പൊട്ടിക്കുന്നത് തടഞ്ഞത്. പെരുന്നാളി​െൻറ മുഖ്യ ആകർഷണമായ വെടിക്കെട്ടിന് ഇത്തവണയും അനുമതി ലഭിച്ചിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story