Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക്​​ യാത്രികനെ...

ബൈക്ക്​​ യാത്രികനെ വാഹനമിടിപ്പിച്ചതായി പരാതി

text_fields
bookmark_border
എരുമപ്പെട്ടി: പിക്കപ്പ് വാൻ കൊണ്ട് ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തിയതായും മർദിച്ചതായും പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ വെള്ളറക്കാട് വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം. പട്ടാമ്പി പള്ളിപ്പുറം മലയാട്ടിൽ സന്തോഷ്കുമാറിനെയാണ് മർദിച്ചത്. സിമൻറ് കയറ്റിപ്പോവുകയായിരുന്ന പിക്കപ്പ് വാനിലെ ഡ്രൈവർ അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്തതി​െൻറ രോഷത്തിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. പിക്കപ്പ് വാനിടിച്ച് നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിയ സന്തോഷ്കുമാറി​െൻറ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിഞ്ഞു. നിലത്ത് വീണ സന്തോഷിനെ മർദിച്ചതായും എരുമപ്പെട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story