Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജി. കോളജിലെ...

എൻജി. കോളജിലെ മഞ്ഞപ്പിത്ത ബാധ അന്വേഷിക്കണം ^ഫ്രറ്റേണിറ്റി

text_fields
bookmark_border
എൻജി. കോളജിലെ മഞ്ഞപ്പിത്ത ബാധ അന്വേഷിക്കണം -ഫ്രറ്റേണിറ്റി തൃശൂർ: ഗവ. എൻജിനീയറിങ് കോളജിൽ നൂറിലധികം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് കാമ്പസിൽ മഞ്ഞപ്പിത്തം പടരുന്നത്. ഇത് വിദ്യാർഥികളുടെ പരീക്ഷയെ ബാധിച്ചിരിക്കുകയാണ്. അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന പരീക്ഷ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാേങ്കതിക സർവകലാശാല പരീക്ഷ കൺട്രോളർക്ക് നിവേദനം നൽകി. വിദ്യാർഥികൾക്ക് പി.ടി.എ ചികിത്സ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഒ.എച്ച്. മുഹ്‌സിന, ജനറൽ സെക്രട്ടറി സുഹൈബ് അലി, വൈസ് പ്രസിഡൻറ് ജസീം ഗുരുവായൂർ, സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എച്ച്. അഫ്‌സൽ, എം. മുബാറക്, അഷ്ഫാഖ് അഹമ്മദ്, ജുഹൈന ആഖിൽ എന്നിവർ സംസാരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കോളജ് അധികൃതർക്കും കത്ത് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story