Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightെഎ.സി.എൽ ഗ്രൂപ്​​...

െഎ.സി.എൽ ഗ്രൂപ്​​ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇരുന്നൂറ്​ ഇരട്ടിയി​േലറെ വർധന

text_fields
bookmark_border
തൃശൂർ: ധനകാര്യസ്ഥാപനമായ െഎ.സി.എൽ ഗ്രൂപ്പി​െൻറ ഉപഭോക്താക്കളുടെ എണ്ണത്തിൽ 2017--18 സാമ്പത്തിക വർഷത്തിൽ ഇരുന്നൂറ് ഇരട്ടിയിലധികം വർധനവ്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് പ്രഥമപരിഗണന നൽകി മാറ്റങ്ങൾക്കനുസരിച്ച് അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് ജീവനക്കാരുടെ പ്രാതിനിധ്യം വർധിപ്പിച്ചതി​െൻറ ഫലമാണ് ഇൗ വളർച്ച എന്ന് ഗ്രൂപ്പ് ചെയർമാൻ അനിൽകുമാർ പറഞ്ഞു. കേരളത്തിലെ പുതിയ ശാഖകൾക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും െഎ.സി.എൽ സാന്നിധ്യം അറിയിക്കുകയാണ്. ചെറിയ തുടക്കത്തിൽ നിന്ന് നേടിയ വളർച്ചയിലുടനീളം കാത്തുപോന്ന വിശ്വസ്തതയാണ് 1991ൽ ആരംഭിച്ച െഎ.സി.എൽ ഗ്രൂപ്പിന് ജനഹൃദയങ്ങളിൽ സ്ഥാനം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ച ബിസിനസ് ശൃംഖലയായി വളരുമ്പോഴും സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ബ്രാൻഡായി നിലനിൽക്കുകയാണ് െഎ.സി.എലി‍​െൻറ ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കൊപ്പം െഎ.സി.എൽ കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ നിർധനർക്കും രോഗികൾക്കും സഹായങ്ങൾ നൽകുന്നുണ്ട്. ഫോറിൻ എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ, ഹയർ പർച്ചേസ് തുടങ്ങി വൈവിധ്യമാർന്ന സേവനങ്ങൾ െഎ.സി.എൽ ഉപഭോക്താക്കൾക്ക് നൽകുന്നു. ടെക്സ്റ്റൈൽ മേഖലയിൽ സ്നോവ്യൂ ടെക്സ് കലക്ഷൻസ്, െഎ.സി.എൽ മെഡി ലാബ് ഇ.ഇ.സി.പി സ​െൻററുകൾ എന്നിവ ഗ്രൂപ്പി​െൻറ പ്രധാന നേട്ടങ്ങളാണ്. സംസ്ഥാനമൊട്ടാകെ 15 മെഡി ലാബ് ഇ.ഇ.സി.പി സ​െൻററുകൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശാഖകളുള്ള െഎ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് ഇൻറർ നാഷനൽ ഡൊമസ്റ്റിക് പാക്കേജുകളുൾെപ്പടെ എല്ലാവിധ സേവനങ്ങളും നൽകുന്നു. കൂടാതെ െഎ.സി.എൽ ബിൽഡേഴ്സ് തുടങ്ങി വ്യത്യസ്ത മേഖലകളിലും െഎ.സി.എൽ സേവനം വിപുലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story