Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതേക്കിൻകാട്ടിലെ...

തേക്കിൻകാട്ടിലെ ബാരിക്കേഡിനെ ചൊല്ലി രാത്രിയിലും തർക്കം

text_fields
bookmark_border
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ സുരക്ഷയുടെ ഭാഗമായി തെക്കേഗോപുര നടയിൽ നിർമിക്കുന്ന ബാരിക്കേഡിനെ ചൊല്ലി തർക്കം. രാത്രിയിൽ പൂരപ്രേമികൾ എതിർപ്പ് അറിയിച്ച് രംഗത്തെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി വി.എസ്. സുനിൽകുമാർ ഇക്കാര്യത്തിൽ അടിയന്തര പരിശോധനക്കായി ശനിയാഴ്ച യോഗം വിളിച്ചതായി അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസാണ് ഇവിടെ ബാരിക്കേഡ് നിർമിക്കുന്നതെന്നതിനാൽ കമീഷണറോടും യോഗത്തിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ബാരിക്കേഡ് നിർമിക്കുന്നത് അപകടത്തിനും സുരക്ഷക്കും പ്രശ്നമാണെന്ന് പൂരപ്രേമികളും സംഘാടകരും മന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം മുതൽ ബാരിക്കേഡ് നിർമാണം തുടങ്ങിയപ്പോൾ തന്നെ എതിർപ്പുയർന്നിരുന്നു. എതിർപ്പ് അവഗണിച്ചും നിർമാണം തുടർന്നതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് പൂരപ്രേമികൾ സംഘം സംഘടിച്ചെത്തിയത്. തർക്കത്തിലായതോടെ പൊലീസ് മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു. എട്ട് മണിയോടെ മന്ത്രി സ്ഥലത്തെത്തി ബാരിക്കേഡ് നിർമിക്കുന്ന സ്ഥലം പരിശോധിച്ചു. ഏഴടിയോളം ഉയരമുള്ള ഇരുമ്പുപൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്താണ് ഇവസ്ഥാപിച്ചതും. പൂരക്കാഴ്ച മറയ്ക്കും എന്നതിലുപരി എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പൂരം സംഘാടകർ മന്ത്രിയെ അറിയിച്ചു. സ്ത്രീകൾക്കുവേണ്ടി ഇത്തവണ കൂടുതൽ സ്ഥലമെടുത്താണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെനിന്നും പുറത്തേക്കുപോകാൻ വഴികളില്ല. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഉൾപ്പെടെയുള്ളവർ പൂരത്തിനെത്തുന്നത് കണക്കിലെടുത്താണ് പൊലീസ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. തെക്കേ നടക്ക് പുറമെ, മറ്റ് വശങ്ങളിലും, കുടമാറ്റത്തി​െൻറ കാഴ്ചയെ മറക്കുന്ന വിധത്തിൽ എം.ഒ.റോഡിലും, ഇന്നർ ഫുട്പാത്തിലും പൊലീസ് ബാരിക്കേഡുകൾ വെക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story