Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരത്തി​െൻറ ശബ്​ദഗരിമ...

പൂരത്തി​െൻറ ശബ്​ദഗരിമ ഇന്ന്​ ആസ്വദിക്കാം

text_fields
bookmark_border
തൃശൂർ: ശബ്ദഗരിമയുടെ തൃശൂർ പൂരം ശനിയാഴ്ച ആസ്വദിക്കാം. അതും ശബ്ദങ്ങളുടെ തമ്പുരാൻ റസൂൽ പൂക്കുട്ടിക്കൊപ്പം. ശബ്ദഘോഷത്തി​െൻറ മേള വിസ്മയങ്ങൾ ഒപ്പിയെടുത്ത ഡോക്യുമ​െൻററിയുടെ പ്രസകത ഭാഗങ്ങൾ തൃശൂർ തെക്കേ ഗോപുരനടയിൽ പ്രദർശിപ്പിക്കും. വൈകീട്ട് ആറിന് വമ്പൻ എൽ.ഇ.ഡി വാളിൽ മികച്ച ശബ്്ദ സംവിധാനത്തോടെയാണ് പ്രദർശനം. 36 മണിക്കൂർ നീളുന്ന തൃശൂർ പൂരത്തെ നാലര മണിക്കൂർ നീളുന്ന ഡോക്യുമ​െൻററിയിലാണ് അവതരിപ്പിക്കുന്നത്. 'തൃശൂർ പൂരം: എ ട്രാവലോഗ് വിത്ത് റസൂൽ പൂക്കുട്ടി'എന്ന ഡോക്യുമ​െൻററിയുടെ പ്രസക്ത ഭാഗങ്ങൾ അര മണിക്കൂർ സമയത്തേക്കു ചുരുക്കിയാണ് പ്രദർശിപ്പിക്കുക. കഴിഞ്ഞ വർഷം പൂരത്തിനിടെ ചിത്രീകരിക്കുകയും റെക്കോഡ് ചെയ്യുകയും ചെയ്ത ഡോക്യുമ​െൻററിക്കൊപ്പം സജ്ജമാക്കിയ 'ദ സൗണ്ട് സ്റ്റോറി'എന്ന സിനിമയിലെ ഗാനങ്ങളുടെ സമർപ്പണവും നടക്കും. ഇതാദ്യമായാണ് ഒരുത്സവത്തിനും ഉത്സവത്തിലെ ആനക്കുവേണ്ടിയും ഒരു ഗാനം സമർപ്പിക്കുന്നതെന്ന് ഡോക്യുമ​െൻററിയുടെയും സിനിമയുടെയും നിർമാതാവ് രാജീവ് പനയ്ക്കൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൂരം പെയ്തിറങ്ങുന്ന വിവിധ സ്ഥലങ്ങളിൽ അറുപതോളം എച്ച്.ഡി കാമറകളും 128 ട്രാക്ക് മൈേക്രാഫോൺ സംവിധാനങ്ങളും ഉപയോഗിച്ചാണ് പകർത്തിയെടുത്തത്. ദൃശ്യങ്ങളും ശബ്്ദ വിസ്മയങ്ങളും എഡിറ്റു ചെയ്യുകയും മിക്സ് ചെയ്യുകയും ചെയുന്ന സ്റ്റുഡിയോ ജോലികൾ പൂർത്തിയാക്കാൻ ഒരു വർഷത്തോളം വേണ്ടി വന്നു. മാധ്യമ പ്രവർത്തകൻ ശ്രീകേഷ് വെള്ളാനിക്കരയാണ് ഡോക്യുമ​െൻററിയുടെ സ്ക്രിപ്റ്റ് തയാറാക്കിയത്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത 'ദ സൗണ്ട് സ്റ്റോറി'എന്ന സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളിലായി ഓണത്തോടെ റിലീസ് ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story