Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലേഗാവ്​ കേസിൽ കേണൽ...

മാലേഗാവ്​ കേസിൽ കേണൽ പുരോഹിതിന്​ ആശ്വാസം പകർന്ന്​ സുപ്രീംകോടതി

text_fields
bookmark_border
ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിൽ യു.എ.പി.എ പ്രകാരമുള്ള വിചാരണക്ക് അനുമതി നൽകിയതിനെതിരെ നീങ്ങാൻ കേണൽ പുരോഹിതിന് സുപ്രീകോടതിയുടെ അനുമതി. കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് സുപ്രീംകോടതി പുരോഹിതിന് ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ചെയ്യാനുള്ള നീക്കം കുറ്റം ചുമത്തുന്ന വേളയിൽ പുരോഹിതിന് ഉയർത്തിക്കൊണ്ടുവരാവുന്നതാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. അതിൽ വ്യക്തത വരുത്തുകയാണ് ജസ്റ്റിസ് ആർ.കെ. അഗർവാൾ, എ.എം സപ്രേ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇപ്പോൾ ചെയ്തത്. കഴിഞ്ഞ വർഷത്തെ ജാമ്യ ഉത്തരവിൽ വ്യക്തത വരുത്തിയതായി പുരോഹിതിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. യു.എ.പി.എ പ്രകാരം തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ബോംബെ ൈഹകോടതി തള്ളിയതിനെതിരെ ജനുവരി 18നാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. വടക്കൻ മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലേഗാവ് നഗരത്തിൽ മോേട്ടാർ സൈക്കിളിൽ കെട്ടിവെച്ച സ്ഫോടക വസ്തു പൊടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2008 സെപ്റ്റംബർ 29ന് ആയിരുന്നു ഇത്. കേസിൽ പുരോഹിതിനൊപ്പം പിടിയിലായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന് കേസ് അന്വേഷിച്ച എൻ.െഎ.എ നേരത്തെ തന്നെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. മതിയായ തെളിവില്ലെന്ന് പറഞ്ഞായിരുന്നു ഇത്.
Show Full Article
TAGS:LOCAL NEWS 
Next Story