Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വത്ത്​ കണ്ടുകെട്ടൽ:...

സ്വത്ത്​ കണ്ടുകെട്ടൽ: ദാവൂദി​െൻറ കുടുംബത്തി​െൻറ ഹരജി തള്ളി

text_fields
bookmark_border
ന്യൂഡൽഹി: മുംബൈയിലുള്ള തങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമി​െൻറ മാതാവ് ആമിനബി, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കള്ളക്കടത്തുകാരുടെയും വിദേശ വിനിമയങ്ങളിൽ കൃത്രിമം കാട്ടുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന (എസ്.എ.എഫ്.ഇ.എം.എ) നിയമമനുസരിച്ച് ഡൽഹി ഹൈകോടതി ഉത്തരവ് പ്രകാരമായിരുന്നു ജപ്തി നടപടി. ഇത് ചോദ്യംചെയ്താണ് ആമിനബിയും ഹസീനയും (ഇരുവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല) സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുവകകൾ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആർ.കെ. അഗർവാളും എ.എം. സപ്രെയും അടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്. ദക്ഷിണ മുംബൈയിലെ നാഗ്പാടയിൽ കോടികൾ മൂല്യമുള്ള ഏഴു പാർപ്പിടങ്ങളാണ് ദാവൂദി​െൻറ ബന്ധുക്കൾക്കുള്ളത്. ഇതിൽ രണ്ടെണ്ണം മാതാവി​െൻറയും അഞ്ചെണ്ണം സഹോദരിയുടെയും പേരിലാണ്. നിയമവിരുദ്ധ വ്യാപാരത്തിലൂടെ സമ്പാദിച്ച പണംകൊണ്ട് ദാവൂദ് വാങ്ങിയതാണ് ഇൗ വസ്തുവകകളെന്നാണ് അധികൃതരുടെ വാദം. അതേസമയം, സ്വത്ത് കണ്ടുകെട്ടുന്നതു സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും നടപടി ചോദ്യംചെയ്യാൻ തങ്ങൾക്ക് അവസരം തരണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story