Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആചാര്യരത്നം പുരസ്കാരം...

ആചാര്യരത്നം പുരസ്കാരം സമ്മാനിച്ചു

text_fields
bookmark_border
തൃശൂർ: വേദം, സംസ്കൃതം തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭർക്ക് പഴയനടക്കാവ് തെക്കേമഠം ഏർപ്പെടുത്തിയ ആചാര്യരത്ന പുരസ്കാരങ്ങൾ പി. ചിത്രൻ നമ്പൂതിരിപ്പാടിനും ഡോ. കുറൂർ ദാമോദരൻ നമ്പൂതിരിപ്പാടിനും നൽകി. ശങ്കര ജയന്തി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ പുരസ്കാര സമർപ്പണം നിർവഹിച്ചു. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മനാന്ദ ഭൂതി അധ്യക്ഷത വഹിച്ചു. വേദായനൻ രചിച്ച ഋഗ്വേദ വ്യാഖ്യാനം, മണ്ഡൂക്യ ഉപനിഷത്ത് പുസ്തകങ്ങളുടെ പ്രകാശനം മേയർ അജിത ജയരാജൻ നിർവഹിച്ചു. തേറമ്പിൽ രാമകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. വിദ്യാർഥികൾക്കായി നടത്തിയ ശ്രീശങ്കര സ്ത്രോത കൃതികളുടെ ആലാപന മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം െചയ്തു. അദ്വൈതം ശ്രീശങ്കര കൃതികളിൽ എന്ന വിഷയത്തിൽ പ്രഫ.പി.സി. മുരളീധരൻ പ്രഭാഷണം നടത്തി. 'നമാമി ശങ്കരം'എന്ന കഥകളി അവതരണവും ഉണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story