Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവർത്തന പുരസ്​കാരം...

വിവർത്തന പുരസ്​കാരം സച്ചിദാനന്ദന്​

text_fields
bookmark_border
തൃശൂര്‍: വിവര്‍ത്തന സാഹിത്യകാരന്‍ ഇ.കെ. ദിവാകരന്‍ പോറ്റിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുത്തന്‍ചിറ ഗ്രാമീണവായനശാല ഏര്‍പ്പെടുത്തിയ വിവര്‍ത്തന സാഹിത്യ പുരസ്‌കാരം കവി കെ. സച്ചിനാനന്ദന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് പുരസ്‌കാര നിര്‍ണയ സമിതിയംഗവും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ കെ.പി. മോഹനന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി എന്നിവരും ഉൾെപ്പട്ട സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഏപ്രിൽ 28ന് ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്‌കാരം നൽകും. പി.കെ. കിട്ടൻ, ടി.കെ. ഉണ്ണികൃഷ്ണൻ, എ.കെ. ദേവരാജൻ, എം.കെ. ഹരിലാല്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story