Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമനത്തിൽ...

നിയമനത്തിൽ അഴിമതിയുണ്ടായിട്ടില്ലെന്ന് അർബൻ ബാങ്ക് ചെയർമാൻ

text_fields
bookmark_border
ഗുരുവായൂർ: നിയമനങ്ങളിൽ അഴിമതി ഉണ്ടായിട്ടില്ലെന്ന് അർബൻ ബാങ്ക് ചെയർമാൻ വി. വേണുഗോപാൽ. നിയമനത്തി​െൻറ പേരിൽ ആരിൽ നിന്നും ഒരു കട്ടൻ ചായ പോലും വാങ്ങിക്കുടിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന അർബൻ ബാങ്ക് നിയമനത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസി​െൻറ നഗരസഭ കൗൺസിലർമാരടക്കം ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ആരോപണങ്ങളെ കുറിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടന്നുവരുന്നുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം ചെയർമാൻ നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പരീക്ഷ നടത്തി യോഗ്യതയുള്ളവർക്ക് മാത്രമാണ് നിയമനം നൽകിയത്. നിയമനത്തെ കുറിച്ച് ഏത് അന്വേഷണവും നേരിടാൻ തയാറാണ്. ബാങ്ക് ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. 1995നു ശേഷം ആദ്യമായി ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 2009 വരെ അഞ്ചുകോടിയുടെ നഷ്ടത്തിലായിരുന്ന ബാങ്കാണ് ഇപ്പോൾ നീക്കിയിരിപ്പിന് ശേഷം ഒരു കോടി രൂപയോളം ലാഭത്തിലെത്തിയിട്ടുള്ളത്. നിലവിലെ ഒമ്പത് ശാഖകൾക്ക് പുറമെ മൂന്ന് ശാഖകൾ കൂടി ആരംഭിക്കുന്നതിന് പദ്ധതിയുണ്ട്. വൈസ് ചെയർമാൻ ആേൻറാ തോമസ്, ഭരണസമിതി അംഗങ്ങളായ കെ.പി. ഉദയൻ, എം.എസ്. ശിവദാസ്, അരവിന്ദൻ പല്ലത്ത്, കെ.ഡി. വീരമണി, ജനറൽ മാനേജർ ഇ.യു. ശ്രീനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story