Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരമേഖലയിൽ വളർത്തു...

തീരമേഖലയിൽ വളർത്തു മൃഗങ്ങളെ മോഷ്​ടിക്കുന്ന സംഘം പിടിയിൽ

text_fields
bookmark_border
ചാവക്കാട്: തീരമേഖലയിൽ വളർത്തു മൃഗങ്ങളെ മോഷ്ടിക്കുന്ന മൂന്നുപേർ അറസ്റ്റിൽ. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍ (44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ് (20), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19) എന്നിവരെയാണ് എസ്.എച്ച്.ഒ കെ.ജി. സുരേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസി​െൻറ വിശദീകരണം ഇങ്ങനെയാണ്: വ്യാഴാഴ്ച പുലര്‍ച്ചെ പഞ്ചവടി ബീച്ചിന് സമീപം തെരുവത്ത് മൊയ്തുവി​െൻറ തൊഴുത്തില്‍ കെട്ടിയ ഇവര്‍ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ വീട്ടുകാര്‍ കണ്ടതോടെ ബീച്ചിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പോത്തിനെ കൊണ്ടുപോകാൻ പെട്ടി ഓട്ടോയുമായാണ് ഇവര്‍ എത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോത്ത് കച്ചവടക്കാരെന്ന വ്യാജേന മൊയ്തുവി​െൻറ വീട്ടിലെത്തി ഇവർ പോത്തി​െൻറ വില ചോദിച്ചിരുന്നു. വ്യാഴാഴ്ച രാത്രി എത്തിയപ്പോൾ വീട്ടുകാർ തങ്ങളെ മനസ്സിലാക്കുമെന്ന് കരുതി ഓടി രക്ഷപ്പെട്ടെങ്കിലും മൂവരേയും വീട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറയില്‍ നിന്ന് പൊലീസ് ഇവരുടെ ചിത്രം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണസംഘത്തില്‍ ഒരാള്‍കൂടി ഉണ്ടെന്നും അടുത്ത ദിവസം തന്നെ ഇയാള്‍ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു. അതേസമയം എടക്കഴിയൂരിൽ പറമ്പിൽ കെട്ടിയ പോത്തിനെ മോഷ്ടിക്കാനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഡ്രൈവറുമായി പെട്ടി ഓട്ടോയിൽ മൂന്നയിനി, അകലാട് ഭാഗങ്ങളിൽ കറങ്ങിയ ശേഷമാണ് ഇവർ എടക്കഴിയൂരിലെത്തിയത്. മേഖലയിൽ പുന്നയൂർ ആലാപ്പാലം പാടങ്ങൾ കേന്ദ്രീകരിച്ച് പോത്തുവളർത്തി വിൽക്കുന്നുണ്ട്. അറവുശാലകളിലേക്കുള്ള പോത്തുകെളയും റോഡരികിലും മറ്റുമാണ് കെട്ടിയിടുന്നത്. ഇത്തരത്തിലുള്ള പോത്തുകൾ മോഷണം പോയതായി നേരത്തെ പരാതി ഉയർന്നിരുന്നു. പ്രതികളിലൊരാളായ ജാബിറിനാണ് മോഷ്ടിച്ച പോത്ത്, പശു, ആട് എന്നിവയെ കൈമാറുന്നത്. വെങ്കിടങ്ങ് തൊയക്കാവില്‍ ഇറച്ചിവെട്ടുന്ന ആളാണ് ജാബിര്‍. ചോദ്യം ചെയ്യലില്‍ ഒരു പശുവിനെയും നാല് പോത്ത്, മൂന്ന് ആട് എന്നിവയെ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. പാവറട്ടി, ചാവക്കാട് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് ഇവയെ മോഷ്ടിച്ചത്. ഇതില്‍ ഒരു പോത്തിനെ പ്രതികള്‍ ഒളിപ്പിച്ച സ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തി. പശുവിനെ അയ്യന്തോളിലെ ചന്തയില്‍ വിറ്റതായി ജാബിര്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ബാക്കിയുള്ളവയെ ജാബിറി​െൻറ തൊയക്കാവിലെ ഇറച്ചിക്കടയില്‍ വെട്ടിവിറ്റു. നാഫിലും ഫര്‍ഷാദുമാണ് മോഷണം നടത്തുന്നത്. ചില മോഷണങ്ങളില്‍ ജാബിറും നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പകല്‍ വന്ന് വീട്ടുകാരുമായി കച്ചവടം ഉറപ്പിച്ച് രാത്രിയെത്തി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ആടിനെ മോഷ്ടിക്കാന്‍ നാഫിലും ഫര്‍ഷാദും ബൈക്കിലാണ് കറങ്ങിയിരുന്നത്. ബൈക്ക് കണ്ടെടുക്കാനായിട്ടില്ല. 7000 രൂപ വിലയുള്ള ആടിന് ജാബിര്‍ പ്രതികള്‍ക്ക് നല്‍കിയിരുന്നത് 2000 രൂപയാണ്. സംഘത്തിലെ നാഫിലാണ് മോഷണങ്ങളുടെ സൂത്രധാരനെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story