Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരാപ്പുഴ കസ്​റ്റഡി...

വരാപ്പുഴ കസ്​റ്റഡി കൊല: മെഡിക്കൽ ബോർഡ് രൂപവത്​കരിച്ചതിനെതിരേ മെഡിക്കോ ലീഗല്‍ സൊസൈറ്റി എതിർപ്പുമായി ഫോറൻസിക് സർജൻമാർ

text_fields
bookmark_border
തൃശൂർ: വാരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചതിനെതിരെ ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘടന. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം കണ്ടെത്തിയിട്ടും വീണ്ടും അതേ കാര്യത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത് ശരിയല്ലെന്ന് കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി െസക്രട്ടറി ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയില്‍ പിഴവ് കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാറുണ്ട്. എന്നാല്‍, കൊലക്കേസില്‍ മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യത ചോദ്യംചെയ്യലാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും സര്‍വിസിലുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് പറയാനുള്ളതിനേക്കാള്‍ കൂടുതലൊന്നും മെഡിക്കല്‍ ബോര്‍ഡിന് പറയാൻ കഴിയില്ല. വയറിനേറ്റ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലുണ്ട്. ഇതൊരു കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ആര് വയറ്റില്‍ ചവിട്ടിയെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. അതിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചതു കൊണ്ടായില്ലെന്ന് ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story