Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൗട്ട് ആൻഡ് ഗൈഡ്സ്...

സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്രമക്കേട് വിദ്യാഭ്യാസ വിജിലൻസും അന്വേഷിക്കുന്നു

text_fields
bookmark_border
തൃശൂർ: സ്കൗട്ട് ആൻഡ് ഗൈഡ്സ് ദേശീയ ജംബോരിയുമായി ബന്ധപ്പെട്ട് കെ.എസ്.ടി.എ നേതാവ് ഉൾപ്പെട്ട ക്രമക്കേടുകളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. അതി​െൻറ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എസ്.കെ. സജിത്ത്, ജോ.സെക്രട്ടറി എസ്. കലാദേവി എന്നിവരോടും ആസ്ഥാന ഒാഫിസിലെ മറ്റു ഭാരവാഹികളോടും ജീവനക്കാരോടും 24ന് തെളിവെടുപ്പിന് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആസ്ഥാനത്ത് ഹാജരാവാൻ വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ആൻഡ് വിജിലൻസ് ഓഫിസർ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന് ഒരു വിഭാഗം അധ്യാപകർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. ദേശീയ ജംബോരിയുടെ ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ജോ. സെക്രട്ടറി സ്കൗട്ട്സ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പി​െൻറ ധനകാര്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണക്കുകളിൽ വൈരുധ്യമുണ്ടെന്നും സമഗ്ര വിവരം നൽകണമെന്നും സ്കൗട്ട് അസോസിയേഷന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇത് നൽകിയിട്ടില്ല. അതേസമയം, അന്വേഷണം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ സമ്മർദം നടക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നാൽ മറ്റ് ഇടപാടുകളിലെ ക്രമക്കേടുകളും പുറത്ത് വരുമെന്ന ഭയമാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് അധ്യാപകർ പറയുന്നു. സർക്കാർ അനുവദിച്ച പണം ഉണ്ടായിട്ടും വിദ്യാർഥികളിൽനിന്ന് പിരിവ് നടത്തുകയും വിവിധ പരിപാടികൾക്ക് പിരിച്ച പണത്തി​െൻറ കണക്ക് കാണിക്കാതിരിക്കുകയും ചെയ്തത് ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് കെ.എസ്.ടി.എ നേതാവിനും അസോസിയേഷനുമെതിരെ അധ്യാപകർ ഉന്നയിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story