Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്സവം സമാപിച്ചു

ഉത്സവം സമാപിച്ചു

text_fields
bookmark_border
ചെറുതുരുത്തി: -ദേശമംഗലം കൊണ്ടയൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനം. വ്യാഴാഴ്ച രാവിലെ ഭാരതപ്പുഴയിൽ ആറാട്ട് കഴിഞ്ഞ് പഞ്ചവാദ്യത്തി​െൻറയും ആനയുടെയും അകമ്പടിയിൽ നിരവധി ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ആറാട്ട് എഴുന്നള്ളത്ത് നടന്നു. തുടർന്ന് നടന്ന പ്രസാദ് ഊട്ടോടെ പരിപടികൾക്ക് സമാപനമായി. വള്ളത്തോൾ സ്റ്റേഷൻ മാസ്്റ്റർക്ക് യാത്രയയപ്പ് ചെറുതുരുത്തി: --വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ 30 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച സ്റ്റേഷൻ മാസ്റ്റർ നന്ദകുമാരൻ കെ. നായർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് കെ.ഒ. രാജൻ ഉദ്ഘാടനം ചെയ്തു. അങ്കമാലി റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ടി.എൻ. വെങ്കിടേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് പി.കെ. ഷാജി, തൃശൂർ റെയിൽവേ ഗ്രാഫിക് ഇൻസ്പെക്ടർ കെ.എം. റഹീം തടങ്ങിയവർ സംസാരിച്ചു. വള്ളത്തോൾ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ -ഹരികൃഷ്ണൻ സ്വാഗതവും. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് പി.കെ. മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story