Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ ക്ഷേത്രത്തിൽ ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

text_fields
bookmark_border
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആന ഇടഞ്ഞു. പണിപ്പെട്ട് തളച്ച് ആനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും ഇടഞ്ഞ് ആന പെട്ടി ഓട്ടോ കുത്തി മറിച്ചിട്ടു. ദേവസ്വത്തിലെ വലിയ വിഷ്ണു എന്ന കൊമ്പനാണ് ഇടഞ്ഞത്. രാവിലെ ശീവേലിക്ക് ശേഷം ക്ഷേത്രത്തി​െൻറ തെക്കേപ്പറമ്പിൽ തളച്ചിരുന്ന ആന ഉച്ചയോടെയാണ് പ്രശ്‌നമുണ്ടാക്കിയത്. ഒന്നാം പാപ്പാൻ മുരളി ഭക്ഷണം കഴിക്കാൻ പോയ സമയത്ത് രണ്ടാം പാപ്പാൻ ഗോകുൽ വെള്ളം കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് വിഷ്ണു ഇടഞ്ഞത്്. ഗോകുലിനെ അക്രമിക്കാനുള്ള ശ്രമം ഇയാൾ ഒഴിഞ്ഞുമാറിയതിനാൽ നടന്നില്ല. അരിശം മാറാതെ തൊട്ടടുത്തുള്ള ചെറിയ പുളിമരം കുത്തിമറിച്ചിട്ടു. വിവരമറിഞ്ഞ് ഒന്നാം പാപ്പാൻ മുരളി വന്ന് ആനയെ അനുനയിപ്പിച്ചു. സ്‌നേഹപൂർവം തൊട്ടുതലോടിയതോടെ ആന ശാന്തനായി. പിന്നീട് ഉച്ചക്കുശേഷം ആനക്കോട്ടയിലേക്ക് നടത്തി കൊണ്ടുപോകുമ്പോൾ റോഡരികിൽ നിർത്തിയിട്ട പെട്ടി ഓട്ടോ തുമ്പികൈക്കൊണ്ട് തള്ളിയിട്ടു. വണ്ടിയുടെ മുൻവശം തകർന്നു. കാവീട് വടക്കുമ്പാട്ട് ബാബുരാജിേൻറതാണ് വാഹനം. സമീപത്ത് ഉണ്ടായിരുന്ന ബാബുരാജ് ഓടി രക്ഷപ്പെട്ടു. ആനയുടെ കൂടെ നടന്നിരുന്ന ഒന്നാം പാപ്പാൻ മുരളിയേയും കൊമ്പൻ വിരട്ടി. പിന്നീട് ആനത്താവളത്തിലെത്തിച്ച കൊമ്പൻ മുകളിലിരുന്ന രണ്ടാം പാപ്പാൻ ഗോകുലിനെ താഴെ ഇറക്കാൻ തയ്യാറായില്ല. പാപ്പാൻമാരുടെ ഏറെ നേരത്തെ ശ്രമത്തെ തുടർന്നാണ് കൊമ്പൻ പാപ്പാനെ മുകളിൽ നിന്നും ഇറക്കാൻ അനുസരിച്ചത്. പൊതുവേ ശാന്തശീലക്കാരനായ വിഷ്ണു കഴിഞ്ഞ വർഷം ആനത്താവളത്തിൽ വെച്ച് ഗോപീകൃഷ്ണനെന്ന കൊമ്പനുമായി കുത്തുകൂടിയിരുന്നു. നീരിൽ തളക്കേണ്ട സമയമായതാണ് കൊമ്പൻ പെെട്ടന്ന് പ്രകോപിതനാവാൻ കാരണമെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story