Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനങ്ങളുടെ സുരക്ഷക്കായി ...

ജനങ്ങളുടെ സുരക്ഷക്കായി 'ആപ്പ്' ഒരുക്കി പൊലീസ്​

text_fields
bookmark_border
തൃശൂർ: ജനങ്ങളുടെ സുരക്ഷക്ക് മൊബൈൽ ആപ്പുമായി പൊലീസ്. 'സിറ്റിസൺ സേഫ്റ്റി' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനുമായാണ് ആപത്ഘട്ടത്തിൽ സഹായവുമായി പൊലീസ് എത്തുന്നത്. സ്‌ത്രീകളുടെയും പൊതുജനങ്ങളുടെയും സുരക്ഷക്കായാണ് കേരള പൊലീസ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷനില്‍ ഉപയോഗിക്കുന്ന ആളി​െൻറ വിവരങ്ങള്‍ നല്‍കിയ ശേഷം എമര്‍ജന്‍സി കോണ്ടാക്റ്റ് ചേര്‍ക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ആപ്ലിക്കേഷനിലെ പാനിക് ബട്ടണ്‍ അമര്‍ത്തുന്നതോട് കൂടി അലര്‍ട്ട് പൊലീസ് കൺട്രോൾ റൂമില്‍ ലൊക്കേഷന്‍ സഹിതം എത്തുകയും പൊലീസ് സഹായം ഉടൻ ലഭ്യമാകാനും സാധിക്കും. സുരക്ഷിതമല്ലാത്ത യാത്രകളെ ആപ്ലിക്കേഷനിലെ ട്രാക്ക് ൈമ ട്രിപ്പ് എന്ന സംവിധാനം ഉപയോഗിച്ചു കൊണ്ട് നിരീക്ഷിക്കാനും കഴിയും. എസ്.എം.എസ് അലർട്ട് വഴി സഹായവും കൂടാതെ സുരക്ഷ സംബന്ധമായ വിവരങ്ങളും ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിലൂെട ആപ്ലിക്കേഷൻ ലഭ്യമാക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story