Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കാഞ്ചേരി പുഴ ...

വടക്കാഞ്ചേരി പുഴ കൈയേറ്റം; 10.32 ഏക്കർ തിരിച്ചു പിടിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയെ വീണ്ടെടുക്കുന്നതിനുള്ള നഗരസഭയുടെ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി. കൈയേറിയ 148 പേരിൽനിന്ന് 10.32 ഏക്കർ ഭൂമി പുഴയോട് കൂട്ടി ചേർത്തു. ജനുവരി 12നാണ് സർവേ ആരംഭിച്ചത്. ഇതോടൊപ്പം പുഴയിലേക്ക് ഒഴുകിയെത്തുന്ന 11 തോടുകളുടെയും സർവേ പൂർത്തീകരിച്ചിട്ടുണ്ട്. പുഴയിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടൽ, ഭൂവസ്ത്രം ഉപയോഗിച്ച് അതിരുകൾ സംരക്ഷിക്കൽ തുടങ്ങിയവയും ഇതോടൊപ്പം നടക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം രൂപവത്കരിച്ച മേസണറി ലേബർ ബാങ്കിലെ തൊഴിലാളികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുഴ ഒഴുകുന്ന വടക്കാഞ്ചേരി നഗരസഭ പരിധിയിലെ 9.12 കി.മീറ്റർ ദൂരത്ത് ഇരുകരകളിലുമായി നടപ്പാത, സൈക്കിളിങ് സർക്യൂട്ട്, പുഴയോരങ്ങൾ മോടിപിടിപ്പിക്കൽ തുടങ്ങിയവക്ക് നഗരസഭ പദ്ധതി തയാറാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story