Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗേൾസ് ഹൈസ്കൂളിൽ...

ഗേൾസ് ഹൈസ്കൂളിൽ മോഷണശ്രമം

text_fields
bookmark_border
കുന്നംകുളം: ഗവ. മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണശ്രമം. പൂട്ടുകള്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരകളിലെ സാധനങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. പണമോ രേഖകളോ നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തി​െൻറ ഓഫിസ്, ലാബുകള്‍, എല്‍.പി വിഭാഗം, അംഗൻവാടി എന്നിവിടങ്ങളിലാണ് മോഷണ ശ്രമങ്ങൾ നടന്നത്. അംഗൻവാടി വാതിലി​െൻറ കൊളുത്ത് അകത്തിയാണ് കടന്നത്. അലമാരയിലെ സാധനങ്ങൾ പുറത്തിട്ട നിലയിലാണ്. ബുധനാഴ്ച രാവിലെ അംഗൻവാടിയില്‍ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തി​െൻറ വരാന്തയുടെയും ഓഫിസി​െൻറയും പൂട്ടുകള്‍ പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. വാതിലി​െൻറ കൊളുത്തും നശിപ്പിച്ചിട്ടുണ്ട്. മൂന്ന് അലമാരകളിലെയും ഫയലുകള്‍ വലിച്ചിട്ടു. കാമറ, ലാപ്‌ടോപ് കമ്പ്യൂട്ടറുകള്‍ എന്നിവ നഷ്ടപ്പെട്ടിട്ടില്ല. ലാബുകളുടെയും ശൗചാലയങ്ങളുടെയും പൂട്ടുകള്‍ തകർത്തിട്ടുണ്ട്. എല്‍.പി സ്‌കൂൾ വാതിലി​െൻറ പൂട്ട് തകര്‍ത്തെങ്കിലും അകത്ത് കയറിയില്ല. പ്രിൻസിപ്പൽ പി.പി. ഷൈജ നൽകിയ പരാതി പ്രകാരം െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story