Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടുംബശ്രീ സി.ഡി.എസ്...

കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സി.എന്‍. ഷിനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സൻ ഐഷാബി മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഗീത മോഹന്‍ദാസ്‌, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ രഞ്ജിനി സത്യന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സൻ ശോഭ രാജു എന്നിവര്‍ സംസാരിച്ചു. മതിലകം: ഗ്രാമപഞ്ചായത്ത്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ജി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചാർജ് ഓഫിസര്‍ എം.ബി. ഷീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സൻ ഷീജ ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, ഡി.എം.സി ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ കെ.ബി. ജ്യോതിഷ് കുമാര്‍, സംസ്ഥാന യുവജന കമീഷന്‍ അംഗം കെ.വി. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുവര്‍ണ ജയശങ്കര്‍, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സൻ നളിനി പി. േമനോന്‍ എന്നിവര്‍ സംസാരിച്ചു. കയ്പമംഗലം: ഗ്രാമപഞ്ചായത്ത്‌ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സൻ മിനി അരയങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി എം.പി. കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില വേണി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സൻ സബീന റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ഹുദ, രതി ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story