Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന്യൂനപക്ഷ വേട്ടയിൽ...

ന്യൂനപക്ഷ വേട്ടയിൽ മോദിയും പിണറായിയും ഒരുപാതയിൽ ^സുധീരൻ

text_fields
bookmark_border
ന്യൂനപക്ഷ വേട്ടയിൽ മോദിയും പിണറായിയും ഒരുപാതയിൽ -സുധീരൻ തൃശൂർ: ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ പ്രധാനമന്ത്രിയുടെ അതേ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് തൃശൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതുകളെ പീഡിപ്പിക്കുകയും കോർപറേറ്റുകളെ പ്രീണിപ്പിക്കുകയുമാണ് മോദി ചെയ്യുന്നത്. ഇത് തന്നെയാണ് കേരളത്തിൽ പിണറായിയും നടപ്പാക്കുന്നത്. രണ്ട് പേർക്കും ഒരു നയമാണ്. മോദി വർഗീയ ഫാഷിസത്തി​െൻറയും പിണറായി രാഷ്ട്രീയ ഫാഷിസത്തി​െൻറയും വക്താവാണ്. മദ്യമുതലാളിമാരെയും സ്വാശ്രയ മാനേജ്മ​െൻറുകളെയും സഹായിക്കുന്ന പിണറായിയും സി.പി.എമ്മും കമ്യൂണിസം കൈവിട്ട് മുതലാളിത്തം സ്വീകരിച്ചു. ആരാണ് മോശം ഭരണത്തിലെ മിടുക്കരെന്ന് തെളിയിക്കാൻ മോദിയും പിണറായിയും മത്സരിക്കുകയാണെന്നും സുധീരൻ പറഞ്ഞു. സംഘ്പരിവാർ അജണ്ട നടപ്പാക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാൻ പരിശ്രമിക്കുകയാണെന്ന് ജാഥ ക്യാപ്റ്റൻ എം.എം. ഹസൻ പറഞ്ഞു. കേരളത്തിൽ സി.പി.എം നിയമം കൈയിലെടുക്കുകയാണ്. തൊഴിലാളി സംരക്ഷകർ ചമഞ്ഞ് അധികാരത്തിലെത്തിയവർ കൊലയാളി സംരക്ഷകരായെന്നും ഹസൻ പറഞ്ഞു. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, എം.എൽ.എമാരായ അനിൽ അക്കര, വി.ഡി. സതീശൻ, മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, പി.പി. തങ്കച്ചൻ, ബെന്നി ബഹനാൻ, രാജ്േമാഹൻ ഉണ്ണിത്താൻ, കെ.സി. അബു, ജോസഫ് ചാലിശേരി, െഎ.പി. പോൾ, എം.പി. ഭാസ്കരൻ നായർ, കെ.പി. വിശ്വനാഥൻ, പത്മജ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story