Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനമ്പോര്‍ക്കാവ് വേല...

നമ്പോര്‍ക്കാവ് വേല വർണാഭം

text_fields
bookmark_border
അരിമ്പൂർ: നമ്പോര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മേട ഭരണി വേലാഘോഷം വർണാഭമായി. ഏഴ് ആനയുടെ വരവോടെ വലിയപാണി കൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. കുട്ടനെല്ലൂർ രാജൻ മാരാരുടെ പഞ്ചവാദ്യമുണ്ടായി. ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പിൽ പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടൻമാരാർ പ്രമാണിയായി. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻനമ്പൂതിരി കാർമികനായി. മേൽശാന്തി പ്രഭാകരൻ എമ്പ്രാന്തിരി സഹ കാർമികനായി. ഭരണി വേലദിനത്തില്‍ രാവിലെ അമ്പലപ്പുഴ ശ്രീകുമാറി​െൻറ സോപാന സംഗീതം നടന്നു. കലാപരിപാടികളുടെ സമാപനംകുറിച്ച് തൃശൂർ ഗുരുകൃപ രാമകൃഷ്ണനും സംഘവും പഞ്ചരത്‌ന കീര്‍ത്തനാലാപനം നടത്തി. കാർത്തിക വേല ദിനമായ ബുധനാഴ്ച രാവിലെ അഞ്ചിന് അനുഷ്ഠാന കലാരൂപങ്ങളായ ഐവര്‍കളി, കാളകളി, മുടിയാട്ടം, പൂതംകളി, പലത്തറമേളം, മുടിയേറ്റ് എന്നീ എഴുന്നള്ളിപ്പുകള്‍ നടക്കും. വൈകീട്ട് അഞ്ചിന് കാവ് തീണ്ടുന്നതോടെ നട അടയ്ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story