Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതം മുഴുവൻ നിങ്ങൾ...

ഭാരതം മുഴുവൻ നിങ്ങൾ അശുദ്ധമാക്കിയില്ലേ? ബി.ജെ.പിയോട്​ കെ. മുരളീധരൻ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഏത് ഹിന്ദുമത തത്വ പ്രകാരമാണ് കശ്മീരി പെൺകുഞ്ഞിനെ ക്ഷേത്രത്തിനകത്ത് വെച്ച് സംഘ്പരിവാറുകാർ പൈശാചികമായി കൊന്നതെന്ന് കെ. മുരളീധരൻ എം.എൽ.എ ചോദിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് ജില്ലയിലെ സമാപന കേന്ദ്രമായ കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു മതത്തി​െൻറ ഏത് ഗ്രന്ഥത്തിലാണ് ക്ഷേത്രത്തിനകത്ത് ഇങ്ങനൊയൊരു പൈശാചിക കൃത്യം നടത്താമെന്ന് പറഞ്ഞിട്ടുള്ളത്. രാമായണത്തിലുണ്ടോ, മഹാഭാരതത്തിലുണ്ടോ, ഭഗവത് ഗീതയിലുണ്ടോ... മുരളീധരൻ ചോദിച്ചു. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് മനുഷ്യ രക്തം വീഴാൻ പാടില്ലെന്ന് ഹിന്ദുമതം പഠിച്ചവർക്ക് അറിയാം. ഇനി അവിടെ ദേവസാന്നിധ്യം ഉണ്ടാകുമോ? ക്ഷേത്രത്തെ മാത്രമല്ല ഭാരതത്തെ മുഴുവൻ നിങ്ങൾ അശുദ്ധമാക്കിയില്ലേ. എത്ര സ്രാഷ്ടാംഗം നടത്തിയാലും ആ കുഞ്ഞി​െൻറ ആത്മാവ് നിങ്ങൾക്ക് മാപ്പ് തരില്ല. ഇൗ രാജ്യം മുഴുവൻ ആ കുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ട്. അതിൽ ജാതി മത വ്യത്യാസങ്ങളില്ലാതെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് കണ്ട് അർധ രാത്രി ഒഴുകിെയത്തിയത്. ആ കാപാലികർക്ക് തൂക്ക്് കയർ വാങ്ങിക്കൊടുക്കുന്നത് വരെ നമുക്ക് വിശ്രമമില്ല. ഇത്തരം പൈശാചിക കൃത്യങ്ങൾ ചെയ്യാൻ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്ക് പ്രേരകമാകുന്നത് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളാണെന്ന് മുരളീധരൻ പറഞ്ഞു. ഇൗ പൈശാചിക ശക്തികളെ താഴെയിറക്കാൻ ഒറ്റക്കെട്ടായ പോരാട്ടമാണ് േവണ്ടത്. ഇൗ പശ്ചാത്തലത്തിൽ സി.പി.എമ്മി​െൻറ ഹൈദരാബാദ് പാർട്ടി േകാൺഗ്രസിന് പ്രാധാന്യമേറെയാണ്. എതിരായ തീരുമാനമായാണ് അവിടെ നിന്ന് നേതാക്കൾ മടങ്ങിവരുന്നതെങ്കിൽ ആ പാർട്ടിയുടെ സ്ഥാനം ചരിത്രത്തി​െൻറ ചവറ്റുകുട്ടയിലാണ്. കേരളത്തിൽ മാത്രമുള്ള ഇവർ എങ്ങനെയാണ് രാജ്യമാകെ ബി.ജെ.പിയെ നേരിടുക. ഭരണത്തി​െൻറ സർവ രംഗത്തും പരാജയമായ പിണറായി സർക്കാർ പൊലീസിെന ജനങ്ങൾക്ക് േമൽ കയറൂരി വിട്ടാണ് ദേശീയപാത വികസനം നടപ്പാക്കാൻ ശ്രമിക്കുന്നത്. ജനങ്ങളെ േദ്രാഹിക്കാതെ എങ്ങനെ വികസനം നടപ്പാക്കാെമന്നതി​െൻറ ഉദാഹരണമാണ് കെ. കരുണാകരൻ നടപ്പാക്കിയ നെടുമ്പാശേരി വിമാനത്താവളവും കായംകുളം തെർമൽ പ്ലാൻറുമെന്ന് കെ. മുരളീധരൻ പറഞ്ഞു. എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story