Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശതാബ്​ദി സമാപനസമ്മേളനം

ശതാബ്​ദി സമാപനസമ്മേളനം

text_fields
bookmark_border
വടക്കേക്കാട്: പുന്നയൂർ തെക്കിനിയേടത്ത് പടി ജി.എം.എൽ.പി സ്കൂളി​െൻറ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷം സമാപിച്ചു. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ മുക്കണ്ടത്ത് മുഖ്യപ്രഭാഷണം നടത്തി. നിരൂപകൻ പ്രസാദ് കാക്കശ്ശേരി സ്മരണിക പ്രകാശനം ചെയ്തു. മോഹൻ സിത്താര മുഖ്യാതിഥിയായി. പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. രാജേന്ദ്രൻ, വാർഡ് അംഗങ്ങളായ നഫീസക്കുട്ടി വലിയകത്ത്, സുഹറ ബക്കർ, മുനാഷ് മച്ചിങ്ങൽ, ഉമർ അറക്കൽ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക റോസ് മേരി ജോർജിനെ ആദരിച്ചു. വിവിധ മേഖലകളിൽ പ്രഗല്ഭരായ പൂർവ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഷഹർബാൻ സ്വാഗതവും എസ്.എം.സി ചെയർമാൻ സുധീർ ഈച്ചിത്തറയിൽ നന്ദിയും പറഞ്ഞു. പുന്നയൂർ തെക്കിനിയേടത്ത് പടി ജി.എം.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story