Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.പി.സി.സി പ്രസിസൻറ്...

കെ.പി.സി.സി പ്രസിസൻറ് സന്ദർശിച്ചു

text_fields
bookmark_border
കുന്നംകുളം: അഞ്ഞൂർ പാറക്കുളത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സന്ദർശിച്ചു. അഞ്ഞൂർകുന്ന് ലക്ഷംവീട് കോളനിയിൽ എത്തിയ കെ.പി.സി.സി പ്രസിഡൻറിനൊപ്പം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ. ജയശങ്കർ, ലെബീബ് ഹസൻ, ബിജോയ് ബാബു, ഉണ്ണി ഏറത്ത്, ടി.എം. വിജയൻ, എ.ടി. ബെന്നി, സ്മിതാ ഷാജി, വി.വി. സാംസൺ എന്നിവരുമുണ്ടായിരുന്നു. കുന്നംകുളത്ത് പ്രക്ഷോഭത്തിന് ബാർ വിരുദ്ധ സമരസമിതി കുന്നംകുളം: നഗരത്തിലെ ബാറുകൾെക്കതിരെ അനിശ്ചിതകാല ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ കുന്നംകുളം ബാർ വിരുദ്ധ സമരസമിതി കൺെവൻഷൻ തീരുമാനിച്ചു. കേരളത്തെ മദ്യാലയമാക്കാനുള്ള സർക്കാറി​െൻറ ശ്രമത്തെ കൺെവൻഷൻ അപലപിച്ചു. മുസ്ലിം, ക്രിസ്ത്യൻ പള്ളികൾക്ക് സമീപത്തായി ഈയിടെ ആരംഭിച്ച ബാറുകൾക്ക് അനുമതി നൽകിയത് നിയമ വിരുദ്ധമാണ്. നിശ്ചിത ദൂരം പോലും അവഗണിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ബീവറേജസ് കോർപറേഷ​െൻറ മദ്യക്കട പ്രാർഥനാലയത്തിന് മുന്നിൽ സ്ഥാപിച്ചതും പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലക്ഷ്യം കാണും വരെ പ്രതിഷേധം തുടരാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന മദ്യവിരുദ്ധ ജനകീയ മുന്നണി കൺവീനർ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ കോക്കൂർ അധ്യക്ഷത വഹിച്ചു. ഫാദർ ബാബു വർഗീസ്‌, ഇമാം അബ്ദുസ്സമദ്‌ ഫൈസി, ഇ.പി. കമറുദ്ദീൻ, കമറുദ്ദീൻ പെരുമ്പിലാവ്‌, മുജീബ്‌ കോക്കൂർ, കെ. അനസ്‌ എന്നിവർ സംസാരിച്ചു. കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി (രക്ഷാധികാരി), ഫാ. ജേക്കബ്‌ പുലിക്കോട്ടിൽ (ചെയർമാൻ), ഇ.പി കമറുദ്ദീൻ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി സമര സമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story