Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവികാരി കുർബാന ചെല്ലാൻ...

വികാരി കുർബാന ചെല്ലാൻ ശ്രമിച്ചത് വിശ്വാസികൾ മുടക്കി

text_fields
bookmark_border
ഒല്ലൂർ: സ​െൻറ് ആൻറണീസ് ഫോറോന പള്ളിയിൽ ചൊവ്വാഴ്ച വൈകീട്ട് വികാരി ജോൺ അയ്യകാന കുർബാന ചെല്ലാൻ ശ്രമിച്ചത് വിശ്വാസികൾ തടഞ്ഞു. തുടർന്ന് കുറച്ച് നേരം ബഹളവും സംഘർഷവും ഉണ്ടായി. വികാരിയെ കുർബാന ചൊല്ലാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് വിശ്വാസികൾ. വികാരിയെ മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ കുർബാന ചൊല്ലുന്നത് തടയുകയായിരുന്നു. കുർബാന വസ്ത്രങ്ങൾ ധരിക്കാതെയാണ് കുർബാന ചൊല്ലാൻ വികാരി അൾത്താരയിൽ എത്തിയത്. ഇതോടെ വിശ്വാസികൾ സംഘടിച്ച് പള്ളിയിലേക്കുള്ള െവെദ്യുതി വിതരണം തടസ്സപ്പെടുത്തി കുർബാന മുടക്കി. വിശ്വാസികൾക്കെതിരെ കൊടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, തിരുനാളി​െൻറയും മറ്റു പിരിവുകളുടെയും വരവ് െചലവ് കണക്ക് അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിശ്വാസികൾ ഉന്നയിച്ചിരിക്കുന്നത്. ഇൗ ആരോപണങ്ങളെക്കുറിച്ച് അമ്പേഷിക്കാൻ നിയോഗിച്ച കമീഷൻ വികാരിക്ക് അനുകൂലമായി കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് വിശ്വാസികൾ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് വികാരിയെ തടയാൻ എത്തിയിരുന്നത്. സംഭവം അറിഞ്ഞ് ഒല്ലൂർ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story