Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർച്ച് ഫോർ സയൻസ്

മാർച്ച് ഫോർ സയൻസ്

text_fields
bookmark_border
തൃശൂർ: ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്രജ്ഞരുടെ സാർവ ദേശീയവേദി ആഹ്വാനം ചെയ്ത സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച സംഘാടക സമിതിയാണ് മാർച്ചിന് നേതൃത്വം നൽകിത്. ഇതി​െൻറ ഭാഗമായി നടന്ന ശാസ്ത്ര സെമിനാർ കേരള കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ കൺവീനറും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറുമായ പ്രഫ. കെ.ആർ. ജനാർദനൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജെൻഡർ വിഷയസമിതി ജില്ല ചെയർപേഴ്സൻ പ്രഫ. സി. വിമല മുഖ്യപ്രഭാഷണം നടത്തി. മാർച്ച് ഫോർ സയൻസി​െൻറ സംഘാടകസമിതി കൺവീനർ ഡോ. പി.എസ്. ബാബു, വൈസ് പ്രസിഡൻറ് ടി. സത്യനാരായണൻ, പരിഷത്തി​െൻറ കല-സംസ്കാരം സംസ്ഥാന കൺവീനർ സി. റിസ്വാൻ, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ജില്ല ചാപ്റ്റർ അംഗങ്ങളായ ജി. നാരായണൻ, എ.എം. സുരേഷ്, നന്ദഗോപൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story