Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ഞൂർക്കുന്നിൽ...

അഞ്ഞൂർക്കുന്നിൽ കരിനിഴലായ വിഷു ദിനം

text_fields
bookmark_border
കുന്നംകുളം: ദുരന്തത്തി​െൻറ ഭീതിയിൽനിന്ന് കരകയറാനാകെ തേങ്ങുകയാണ് ഒരു ഗ്രാമം മുഴുവൻ. വിഷു ആഘോഷത്തിരക്കിനിടെ ആ വാർത്ത ഇടിവെട്ടുപോലാണ് അവർ കേട്ടത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാർ അപകടം നടന്ന ക്വാറിയിലേക്ക് പാഞ്ഞെത്തി. അഞ്ഞൂർക്കുന്നിലെ ലക്ഷംവീട് കോളനിയിൽ തൊട്ടടുത്ത വീടുകളിൽ താമസിച്ചിരുന്നവരായിരുന്നു പാക്കത്ത് സീത, മകൾ പ്രതിക, രായ്മരക്കാർ വീട്ടിൽ സന, ബന്ധുവായ ചേലക്കര സ്വദേശി ആഷിം എന്നിവർ. ഉച്ചഭക്ഷണത്തിന് ശേഷം കളിച്ചും ചിരിച്ചും സൗഹൃദം പങ്കിട്ടും സമയം ചെലവഴിച്ച ഇവർ കഴുകാനുള്ള വസ്ത്രങ്ങളുമായി ക്വാറിയിലേക്ക് പോകുന്നത് പലരും കണ്ടിരുന്നു. പിന്നീട് അറിഞ്ഞത് ദുരന്തവാർത്തയായിരുന്നു. വസ്ത്രങ്ങളും മറ്റും കണ്ടതോടെ കൂട്ടം കൂട്ടമായി ഓടിയെത്തിയവർ ക്വാറിയിൽ തിരച്ചിൽ തുടങ്ങി. സന്ദേശം ലഭിച്ചതോടെ ഫയർഫോഴ്സ് എത്തി. ഒപ്പം പൊലീസ് സംഘവും. വിവരമറിഞ്ഞ് മന്ത്രി എ.സി. മൊയ്തീൻ, തഹസിൽദാർ ബ്രീജാകുമാരി, സബ് കലക്ടർ തുടങ്ങിയവരും സ്ഥലത്തെത്തി. രാത്രി എട്ടരയോടെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ബെന്നി മാത്യു, ഷിയാസ്, ജിജു സുമിത്രൻ, ലീഡിങ്ങ് ഫയർമാൻ മുരളീധരൻ, അനീഷ്, വിഷ്ണുദാസ്, ഹരികൃഷ്ണൻ, അബ്ദുൽ റഹ്മാൻ, ജോബിൻ എന്നിവർ ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. പിന്നീട് റോയൽ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ കുന്നംകുളം താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റുമാർട്ടം. മൂന്നു മണിക്കൂറുകൾക്ക് ശേഷം രാവിലെ പതിനൊന്നോടെ നാല് മൃതദേഹങ്ങളും വ്യത്യസ്ത ആംബുലൻസുകളിലായി അഞ്ഞൂർക്കുന്നിൽ കൊണ്ടുവന്നു. പിന്നീട് അഞ്ഞൂർക്കുന്ന് മൈതാനത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനത്തിന് വെച്ചു. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ അവിടെയെത്തി. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എൻ. പ്രതാപൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, ഒ. അബ്ദുറഹ്മാൻ കുട്ടി, േജാസഫ് ചാലിശേരി, നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ടി.കെ. വാസു, എം.എൻ. സത്യൻ തുടങ്ങി ഒട്ടനവധി പേർ സ്ഥലത്തെത്തി. ആഷിമി​െൻറ മൃതദേഹം പിന്നീട് ചേലക്കരയിലേക്ക് കൊണ്ടുപോയി. മറ്റു മൃതദേഹങ്ങൾ വീടുകളിലേക്ക് മാറ്റി. ഒരുമണിക്കൂറിന് ശേഷം സീത, പ്രതിക എന്നിവരുടെ മൃതദേഹങ്ങൾ നഗരസഭ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. സനയുടെ മൃതദേഹം തൊഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിലും ഖബറടക്കി.
Show Full Article
TAGS:LOCAL NEWS 
Next Story