Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോള്‍ അവലോകനം: പയര്‍...

കോള്‍ അവലോകനം: പയര്‍ വർഗ കൃഷിക്ക് പുതിയ പദ്ധതി സമർപ്പിക്കും

text_fields
bookmark_border
തൃശൂർ: വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പയര്‍ വര്‍ഗ കൃഷിക്ക് പുതിയ പദ്ധതി സമര്‍പ്പിക്കാൻ ആസൂത്രണഭവനില്‍ നടന്ന കോള്‍ വികസന പദ്ധതി അവലോകന യോഗത്തില്‍ തീരുമാനം. നബാര്‍ഡ് സഹായത്തോടെ ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി 300 കോടി രൂപക്കുള്ള പദ്ധതികളും ആര്‍.കെ.വി.വൈയില്‍ 114.20 കോടി രൂപയുടെ പദ്ധതികളും ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ വഴിയാണ് സമഗ്ര കോള്‍ വികസന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഭൂവികസന കോർപറേഷന്‍ മുഖേന നടപ്പാക്കിയ പ്രവൃത്തികളില്‍ നീക്കിയിരിപ്പുള്ള തുക ഉപയോഗിച്ച് പുതിയ പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. മൂന്നാംഘട്ട പ്രവൃത്തികള്‍ക്കായി 26.55 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചു. ആര്‍.കെ.വി.വൈ ഫണ്ട് ഉപയോഗിച്ച് കെയ്‌കോയുടെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയി വഴി 50 കൊയ്ത്തുമെതി യന്ത്രം, 20 ട്രാക്ടര്‍, 10 ട്രാക്ടര്‍ ട്രെയ്‌ലര്‍, 200 പവര്‍ ടില്ലര്‍, 50 ടില്ലര്‍ ട്രെയ്‌ലര്‍, നാല് നടീല്‍ യന്ത്രം എന്നിവ വിതരണം ചെയ്തു. കെട്ടിക്കിടക്കുന്ന യന്ത്രങ്ങളുടെ വിതരണവും വെര്‍ട്ടിക്കല്‍ പമ്പുകളുടെ വിതരണവും നടന്നുവെന്നും നിലവില്‍ കോള്‍ വികസന പദ്ധതി പുരോഗതിയിലാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച കോള്‍ വികസന അതോറിറ്റി ചെയര്‍മാന്‍ സി.എന്‍. ജയദേവന്‍ എം.പി അറിയിച്ചു. കൃഷി എൻജിനീയറിങ് വിഭാഗത്തിന് കീഴില്‍ പെട്ടി-പറയ്ക്ക് ബദലായുള്ള ആധുനിക പമ്പിങ് രീതിയായ ആക്‌സിയല്‍ േഫ്ലാ പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിനായി അഞ്ചുകോടി രൂപ അനുവദിച്ചു. ഇതില്‍ ഒന്നരക്കോടി രൂപ ഉപയോഗിച്ച് എട്ട് ആക്‌സിയല്‍ ഫ്ലോ പമ്പ് സെറ്റ് സ്ഥാപിച്ചു. ജൈവ നെല്‍കൃഷി പ്രോത്സാഹപ്പിക്കുന്നതിന് കൃഷി വകുപ്പി​െൻറ നേതൃത്വത്തില്‍ രണ്ടുകോടി ചെലവില്‍ ജൈവകൃഷി വ്യാപനം നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടത്തുന്നതിന് 65 ലക്ഷം രൂപ സാമ്പത്തിക സഹായം വിതരണം ചെയ്തു. യോഗത്തില്‍ കലക്ടര്‍ ഡോ. എ. കൗശിഗന്‍, തൃശൂര്‍--പൊന്നാനി കോള്‍ വികസന അതോറിറ്റി (കൃഷി) ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല പ്രസാദ്, പാടശേഖരസമിതി അംഗങ്ങള്‍, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story