Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൂചനാപണിമുടക്കുമായി...

സൂചനാപണിമുടക്കുമായി ജൂനിയർ ഡോക്ടർമാർ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ സൂചന പണിമുടക്ക് നടത്തി. അത്യാഹിത വിഭാഗത്തിലെ മുൻ പ്രവർത്തനരീതി പുനഃസ്ഥാപിക്കുക, അത്യാഹിത വിഭാഗത്തിൽ പി.ജി, ഹൗസ് സർജൻസി വിഭാഗത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി.ജി, ഹൗസ് സർജൻസി ഡോക്ടർമാരാണ് സമരം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെയായിരുന്നു സമരം. ആശുപത്രി പ്രവർത്തനം ഭാഗികമായി താളംതെറ്റി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആന്ത്രൂസി​െൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് നൽകിയതിനാൽ സമരം പിൻവലിച്ചു. പി.ജി അസോസിയേഷൻ പ്രസിഡൻറ് ഡോ. വിബിൻ, ഹൗസ് സർജൻസി അസോസിയേഷൻ പ്രസിഡൻറ് കൃഷ്ണദാസ്, കാഷ്വാലിറ്റി ചുമതലയുള്ള ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, ആർ.എം.ഒ ഡോ. സി.പി. മുരളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story