Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഴൂരിലെ കോഴിത്തീറ്റ...

കുഴൂരിലെ കോഴിത്തീറ്റ ഫാക്ടറിക്ക് അധോഗതി

text_fields
bookmark_border
മാള: കുഴൂരിൽ സ്ഥാപിച്ച സർക്കാറി​െൻറ പ്രഥമ കോഴിത്തീറ്റ ഫാക്ടറി 'നിറവ് കെപ്‌കോ ഫീഡ്സി'നായി ചെലവഴിച്ച കോടികൾ പാഴാകുന്നു. മുൻ സര്‍ക്കാറി‍​െൻറ നൂറുദിന കര്‍മ പദ്ധതി മുഖേന ഫാക്ടറിയുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഉൽപാദനം കാര്യക്ഷമമാക്കാനായില്ല. കോടികൾ മുടക്കിയ ഫാക്ടറിയിൽനിന്ന് നിലവിൽ ഉൽപാദിപ്പിക്കുന്നത് കോഴിയും മുട്ടയും മാത്രം. 2012 ഒാണത്തിന് മുമ്പായി ഉല്‍പന്നം പുറത്തിറക്കുമെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ വാഗ്ദാനം. എന്നാൽ, 2014 സെപ്റ്റംബറിലാണ് പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ഉൽപാദിപ്പിക്കാനായത്. ഇതാകട്ടെ പേരിന് മാത്രമായിരുന്നു. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പത്ത് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. താൽക്കാലികമായി യന്ത്രങ്ങൾ സജ്ജീകരിച്ചെങ്കിലും പ്രവർത്തനം സജീവമാക്കാനായില്ല. 2016 ൽ കോഴിയും മുട്ടയും മാത്രമായി ചുരുങ്ങി. അടിയന്തര ശ്രദ്ധ നൽകി ഫാക്ടറി പ്രവർത്തനം വിപുലമാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. 1993ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ മുന്‍കൈയെടുത്താണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്. കുഴൂര്‍ കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥാപിച്ചത്. 217.20 ലക്ഷം രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം ബാങ്ക് ലോണ്‍ ലഭ്യമായില്ല. ഇതേത്തുടർന്ന് പ്ലാൻറി​െൻറ പണി നിര്‍ത്തിവെക്കേണ്ടി വന്നു. ഇതിന് ശേഷം പ്ലാൻറി​െൻറ ജോലി തുടരാന്‍ സാധിക്കാതെ സ്ഥലവും കെട്ടിടവും വെറുതെ കിടന്നു. പിന്നീട് 2011 ലാണ് അന്നത്തെ സര്‍ക്കാറി​െൻറ നൂറുദിന കര്‍മ പരിപാടിയില്‍ ഈ ഫാക്ടറി ഉൾപ്പെടുത്തി നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ഏല്‍പ്പിച്ചു. 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. തൊണ്ണൂറോളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്ക് നേരിട്ടല്ലാതെയും ഇവിടെ തൊഴില്‍ സാധ്യതയുണ്ട് എന്നായിരുന്നു വാഗ്ദാനം. അമ്പതിനായിരത്തോളം വരുന്ന കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ചോളം, സോയാബീന്‍, ഉണക്കമീന്‍ എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റ തയാറാക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് നേരിട്ട് കോഴിത്തീറ്റക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിനും ലക്ഷ്യമുണ്ടായിരുന്നു. ഇതിനിടെ 2016ൽ തിരുവനന്തപുരത്തെ ഹാച്ചറിയിലേക്കുള്ള മെഷിനറികളാണെന്ന് പറഞ്ഞ് ഇവിടെനിന്നും യന്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോയി. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും ഫാക്ടറി എൽ.ഡി.എഫ് സർക്കാറി​െൻറ കാലാവധിക്കുള്ളിൽ പ്രവർത്തനസജ്ജമാക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മികവുത്സവം അഷ്ടമിച്ചിറ: ഗാന്ധിസ്മാരക ഹൈസ്കൂൾ മികവുത്സവം. മാള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്. ശ്രീജിത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ലേഖ, ടി.കെ. അച്യുതൻ, വി.വി. ശശി, ഷാജു ചെങ്ങിണിയാടൻ, കെ. മധു, ടി.എസ്. സുരേഷ്‌കുമാർ, കെ.ടി. സതി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story