Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രഫ. ദീപ...

പ്രഫ. ദീപ നിശാന്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി

text_fields
bookmark_border
തൃശൂർ: സമൂഹമാധ്യമങ്ങളിൽ മതസ്പർധ വളർത്തുന്ന വിധത്തിൽ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരിയും ശ്രീകേരളവർമ കോളജിലെ മലയാളം അധ്യാപികയുമായ പ്രഫ. ദീപ നിശാന്തിനെതിരെ ഹിന്ദു ഐക്യവേദി പൊലീസിന് പരാതി നൽകി. ഹിന്ദു ഐക്യവേദിയുടെ പരാതിക്ക് പിന്നാലെ കടുത്ത വിമർശനമുന്നയിച്ച് ദീപ നിശാന്ത് വീണ്ടും ഫേസ്ബുക്കിൽ മറുപടി നൽകി. ഹിന്ദു ഐക്യവേദി തൃശൂർ കോർപറേഷൻ കമ്മിറ്റി പ്രസിഡൻറ് അഡ്വ. സഞ്ജയ് ആണ് വെസ്റ്റ് പൊലീസിന് പരാതി നൽകിയത്. കത്വയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദീപക് ശങ്കരനാരായണൻ എന്നയാളുടെ അഭിപ്രായം ഷെയർ ചെയ്ത് 31 ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാൻ ദീപ നിശാന്ത് ഫേസ്ബുക്കിൽ ആഹ്വാനം ചെയ്തുവെന്നാണ് ആക്ഷേപം. ഹിന്ദു സമൂഹത്തെ കുറിച്ച് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്നതാണ് ദീപയുടെ അഭിപ്രായപ്രകടനമെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നും ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ പറയുന്നു. ദീപക് ശങ്കരനാരായണ​െൻറ ഫേസ് ബുക്ക് പോസ്റ്റിനോട് ത​െൻറ അഭിപ്രായവും ദീപ നിശാന്ത് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചുവെന്ന് സംഘ്പരിവാർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ദീപ നിശാന്ത് കുറിപ്പിട്ടത്. താൻ ഇട്ടിരിക്കുന്ന ചുരിദാറി​െൻറ നിറം ചുവപ്പ് തന്നെയാണെന്നും കാവിയല്ലെന്നും അവർ തിരിച്ചടിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story