Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളിക്കുളങ്ങര ജലസേചന ...

വെള്ളിക്കുളങ്ങര ജലസേചന പദ്ധതി: നൂറോളം കുടുംബങ്ങളുടെ ജലക്ഷാമത്തിന് പരിഹാരം

text_fields
bookmark_border
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെള്ളിക്കുളങ്ങര കോണ്‍വ​െൻറ് സ്‌കൂള്‍ പരിസരത്തെ ജലക്ഷാമത്തിന് പരിഹാരമായി പുതിയ പദ്ധതി തയാറാകുന്നു. വെള്ളിക്കുളം വലിയതോടി​െൻറ കരയില്‍ സ്ഥാപിച്ച പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വര്‍ഷങ്ങളായി ഈ പ്രദേശത്തുകാര്‍ അനുഭവിക്കുന്ന ജലക്ഷാമത്തിന് അറുതിയാകും. വെള്ളിക്കുളങ്ങര വില്ലേജ് ഓഫിസ് റോഡിനും കോണ്‍വ​െൻറ് സ്‌കൂള്‍ റോഡിനും മധ്യേയുള്ള നൂറോളം കുടുംബങ്ങളാണ് ജലക്ഷാമം അനുഭവിക്കുന്നത്. വേനൽ തുടങ്ങുന്നതോടെ കിണറുകള്‍ വറ്റും. ഇതോടെ കുടുംബങ്ങൾക്ക് ദുരിതവും തുടങ്ങും. വസ്ത്രം കഴുകാനും കുളിക്കാനുമായി ദൂരെയുള്ള വലിയതോടിനെയാണ് ഇവർ ആശ്രയിക്കുന്നത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഗുണഭോക്തൃ സമിതിയുടെ പ്രവര്‍ത്തനഫലമായി വെള്ളിക്കുളം തോട്ടലെ ട്രാംവേ പാലത്തിന് സമീപം കുളം നിര്‍മിക്കാനാവശ്യമായ മൂന്നുസ​െൻറ് സ്ഥലം വേളക്കാട്ടുകര മത്തായി എന്നയാള്‍ സൗജന്യമായി നല്‍കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് നീക്കിവെച്ച 10 ലക്ഷം രൂപ അടക്കം മൊത്തം 29 ലക്ഷം രൂപ ചെലവിലാണ് വെള്ളിക്കുളങ്ങര പദ്ധതി നടപ്പാക്കുന്നത്. നൂറേക്കറോളം സ്ഥലത്ത് ജലസേചന സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം പ്രദേശത്തെ കിണറുകളില്‍ ജലവിതാനം ഉയര്‍ത്തി വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുമെന്ന് വാര്‍ഡംഗം എ.കെ. പുഷ്പാകരനും ഗുണഭോക്തൃ സമിതി അധ്യക്ഷന്‍ രാജന്‍ വടാശേരിയും പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടമായി പത്താം വാര്‍ഡില്‍ പെട്ട മോനൊടി കനാല്‍പരിസരത്തേക്ക് വെള്ളം പമ്പുചെയ്യാനും പദ്ധതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story