Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടെയ്നർ ലോറിയിൽ...

കണ്ടെയ്നർ ലോറിയിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയിൽ പരിശോധനക്കായി നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. പാലപ്പെട്ടി പുതിയിരുത്തി സ്കൂൾപടിക്ക് പടിഞ്ഞാറ് പൊന്നാക്കാരൻ മുഹമ്മദി​െൻറ മകൻ കുഞ്ഞുമുഹമ്മദാണ് (40) മരിച്ചത്. എടക്കഴിയൂർ നാലാം കല്ലിലുള്ള ഭാര്യവീട്ടിൽ നിന്ന് പാലപ്പെട്ടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന കുഞ്ഞുമുഹമ്മദ് കണ്ടെയ്നർ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. ഹൈവേ പൊലീസ് വാഹനപരിശോധനക്കായി നടുറോഡിൽ പിടിച്ചിട്ട ലോറിയിലാണ് ഇടിച്ചത്. ദേശീയപാത അകലാട് ബദർപള്ളിക്ക് തെക്ക് ഭാഗത്ത് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. പരിക്കേറ്റ് റോഡിൽ കിടന്ന കുഞ്ഞുമുഹമ്മദിനെ ആശുപത്രിയിലെത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് ചെവിക്കൊണ്ടില്ല. അവർ സ്ഥലം വിട്ട ശേഷം എത്തിയ ആംബുലൻസിലാണ് ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിനിടയിൽ കുഞ്ഞുമുഹമ്മദ് മരിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളുമായി അറുനൂറോളം പേർ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മൂന്നു മണിക്കൂർ ദേശീയപാത ഉപരോധിച്ചു. ഇടക്ക് വടക്കേക്കാട് പൊലീസും നാട്ടുകാരും തമ്മിൽ പലവട്ടം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. രാത്രി രണ്ടോടെയാണ് ഉപരോധം അവസാനിച്ചത്. അതിനിെട വാഹനങ്ങൾ റോഡ് നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടിൽ കാറ്ററിങ് സർവീസ് തൊഴിലാളിയാണ് മരിച്ച കുഞ്ഞുമുഹമ്മദ്. എടക്കഴിയൂർ നാലാം കല്ല് കള്ളിവളപ്പിൽ മുഹമ്മദലിയുടെ മകൾ ഹസീനയാണ് ഭാര്യ.
Show Full Article
TAGS:LOCAL NEWS 
Next Story