Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടി​െൻറ വേദനയായി തങ്ക

നാടി​െൻറ വേദനയായി തങ്ക

text_fields
bookmark_border
കുന്നംകുളം: ''എനിക്കിനി ആരാണുള്ളത്... എന്നെ തനിച്ചാക്കിയിേല്ല... നിനക്കും മോൾക്കും വേണ്ടിയല്ലേ ഞാൻ ജിവിക്കുന്നത്'' ഇത് പറഞ്ഞ് അലമുറയിട്ട തങ്കക്ക് വാക്കുകൾ മുട്ടി. ഈ നിലവിളി കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. അഞ്ഞൂർക്കുന്നിലെ ക്വാറിയിൽ മുങ്ങിമരിച്ച പാക്കത്ത് താമിയുടെ മകൾ സീത, മകൾ പ്രതിക എന്നിവരുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാനെത്തിയ സീതയുടെ അമ്മ തങ്കയുടെ രോദനം നാടി​െൻറ വേദനയായി. ഭർത്താവി​െൻറ മരണശേഷം തങ്ക മകളോടും കൊച്ചുമകളോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വർഷങ്ങൾക്ക് മുമ്പ് സീതയെ ഭർത്താവ് ഉപേക്ഷിച്ചതോടെ ഇവർക്ക് തുണ വയോധികയായ തങ്കയായിരുന്നു. വിഷു ആഘോഷങ്ങൾക്കിടയിലാണ് അമ്മയോട് പറഞ്ഞ് കുളിക്കാനും തുണി കഴുകാനുമായി സീത ക്വാറിയിലേക്ക് പോയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോൾ അയൽ വീട്ടിൽ തങ്ക അന്വേഷിച്ചിരുന്നു. അവിടത്തെ മകളും കൂടെയുണ്ട് എന്നറിഞ്ഞേതാടെ വിഷയം കാര്യമാക്കിയില്ല. പിന്നീട് നാട്ടുകാർ കൂട്ടംകൂടിയപ്പോഴാണ് ദുരന്ത വിവരം തങ്ക അറിയുന്നത്. കോളനിയിലെ വീട്ടിൽ തങ്ക ഇനി തനിച്ച്. വിളിപ്പാടകലെ; എന്നിട്ടും ഒന്നുമറിഞ്ഞില്ല കുന്നംകുളം: നാലുപേർ ക്വാറിയിൽ മുങ്ങിത്താഴുമ്പോഴും ഇതൊന്നുമറിയാതെ വിളിപ്പാടകലെ നാട്ടുകാർ. സംഭവസ്ഥലത്തിന് തൊട്ട് മുകളിൽ 100 മീറ്റർ അകലെയായി നിരവധി വീടുകൾ ഉണ്ടെങ്കിലും ആരും അപകടം അറിഞ്ഞില്ല. വിളിപ്പാടകലെയുള്ളവർ ആരും നിലവിളി പോലും കേട്ടിട്ടില്ല. ആദ്യം ഒരാൾ വെള്ളത്തിൽ വീണതോടെ കൂടെയുള്ളവർ നിലവിളിച്ചെങ്കിൽ ദുരന്തത്തി​െൻറ ഗൗരവം കുറക്കാനാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പലരും വീടുകളിൽ വിശ്രമിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story