Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംബേദ്കർ ജയന്തി...

അംബേദ്കർ ജയന്തി ആഘോഷിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: മേഖലയിലെ വിവിധ ഇടങ്ങളിൽ അംബേദ്കർ ജയന്തി ആഘോഷ പരിപാടികൾ നടന്നു. വേട്ടുവ മഹാസഭയുടെ നേതൃത്വത്തിൽ അംബേദ്കർ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.എം.എസ് താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. യൂനിയൻ സെക്രട്ടറി കുമാരൻ ഇളന്തുരുത്തി ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ജില്ല ട്രഷറർ വി.എം. പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു. അയ്യങ്കാളി റീഡേഴ്സ് ലിങ്ക് (അരളി) കൊടുങ്ങല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംബേദ് കർ ജയന്തി ആഘോഷം കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡംഗം ഷാജി പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. കേരളേശ്വര പുലയ മഹാസഭയുടെ ആഭിമുഖ്യത്തിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷം വി.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള പുലയർ മഹാസഭ അഴീക്കോട് ശാഖ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം റിട്ട. ക്രൈംബ്രാഞ്ച് സി.ഐ ബാബു വാടേൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മനോഹരൻ അക്കൻ അധ്യക്ഷത വഹിച്ചു. എസ്.സി, എസ്.ടി. ലീഗൽ ഒാർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആഘോഷം ജന. കൺവീനർ ഗണേഷ് ചാത്തപ്പൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story