Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹതീരത്തോട് അവഗണന:...

സ്നേഹതീരത്തോട് അവഗണന: പാട്ടും കവിതയുമായി പ്രതിഷേധം

text_fields
bookmark_border
തളിക്കുളം സ്‌നേഹതീരം ബീച്ചിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ പാട്ട് പാടിയും കവിത ചൊല്ലിയും പ്രതിഷേധം. അവധികാലത്ത് സ്‌നേഹതീരത്തെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന യാതൊരു പരിപാടികളും ഒരുക്കാതെ നാട്ടിക എം.എല്‍.എയും തളിക്കുളം ഗ്രാമപഞ്ചായത്തും കാണിക്കുന്ന അവഗണനക്കെതിരെ തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് വിഷു ദിനത്തില്‍ പ്രതിഷേധരാവ് സംഘടിപ്പിച്ചത്. സ്‌നേഹതീരത്തെത്തിയ കുടുംബങ്ങളും ചെറുപ്പക്കാരും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറ്കണക്കിനാളുകള്‍ പ്രതിഷേധരാവില്‍ പങ്കാളികളായി. ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്നാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. ടി.എന്‍. പ്രതാപന്‍ നാട്ടിക എം.എല്‍.എ ആയിരിക്കുമ്പോഴാണ് തളിക്കുളം ബീച്ചില്‍ സ്‌നേഹതീരം പാര്‍ക്ക് പണിക്കഴിപ്പിച്ചത്. ഇടിഞ്ഞ് വീഴാറായ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാതേയും മാസങ്ങളായി മിഴിയടച്ച ഹൈമാസ്റ്റ് ലൈറ്റ് റിപ്പയര്‍ ചെയ്യാതേയും സ്‌നേഹതീരത്തെ നാട്ടിക എം.എല്‍.എ ഗീതാഗോപി ഇല്ലാതാക്കുകയാെണന്ന് ആക്ഷേപമുണ്ട്. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂര്‍ പ്രതിഷേധരാവ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗഫൂര്‍ തളിക്കുളം, നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ഐ. ഷൗക്കത്തലി, ബ്ലോക്ക് സെക്രട്ടറിമാരായ ഹിറോഷ് ത്രിവേണി, പി.എസ്. സുൽഫിക്കർ പി.എം. അമീറുദ്ധീന്‍ഷാ, എ.എം. മെഹബൂബ്, എൻ.വി. വിനോദൻ പി.എം സിദ്ധീഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഹാഷിം ഇസ്മായിൽ പി.കെ. കാസിം തുടങ്ങിയവര്‍ പ്രതിഷേധരാവില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story