Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധം

പ്രതിഷേധം

text_fields
bookmark_border
തൃപ്രയാർ: കശ്മീരിലെയും ഉത്തർപ്രദേശിലേയും ബാലികമാരുടെ കൊലയിലും പീഡനത്തിലും പ്രതിഷേധിച്ച് നാട്ടിക നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃപ്രയാറിൽ പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി.കെ. അഷറഫലി അധ്യക്ഷത വഹിച്ചു. കണിയും കാരുണ്യവുമൊരുക്കി വിഷു ആഘോഷം തൃപ്രയാർ: കണിയൊരുക്കിയും വസ്ത്രങ്ങളും സദ്യയും ഒരുക്കിയും മേഖലയിൽ വിഷു ആഘോഷിച്ചു. ശ്രീരാമ ക്ഷേത്രത്തിൽ പുലർച്ച ഒരുക്കിയ വിഷുക്കണി ദർശിക്കാൻ നൂറു കണക്കിന് പേർ ക്ഷേത്രത്തിലെത്തി. പ്രത്യേകവിഷു സദ്യയിൽ ആയിരം പേർ പങ്കെടുത്തു. നാട്ടിക പഞ്ചായത്ത് നാലാം വാർഡിലെ കോളനിയിലും പരിസരത്തുമുള്ള 50 കുടുംബത്തിലെ വയോജനങ്ങൾക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷർട്ടുകൾ സമ്മാനിച്ചു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് പി.എം. സിദ്ദിക് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് 10-ാം വാർഡിലെ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് വിഷുക്കോടി നൽകി. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. നാട്ടിക ശിഹാബ് തങ്ങൾ റിലീഫ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്ക് പുതുവസ്ത്രം നൽകി. റിലീഫ് സെൽ ചെയർമാൻ സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നാട്ടിക സ്പാർടൻസ്ക്ലബി​െൻറ ആഭിമുഖ്യത്തിൽ അരി വിതരണം ചെയ്തു. മുൻ പഞ്ചായത്തു പ്രസിഡൻറ് അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story